തിരക്കുപിടിച്ച ജീവിതശൈലിയില്‍ നിരവധി ചര്‍മ്മ പ്രശ്‌നങ്ങളാണ് പലരേയും അലട്ടുന്നത്. തിളക്കമുള്ളതും മൃദുലവുമായ ചര്‍മ്മത്തിന് ദിവസവും മുഖത്ത് നെയ്യ് പുരട്ടുന്നത് ഗുണം ചെയ്യും. വിറ്റാമിന്‍ എ,ഡി,ഇ,കെ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് നെയ്യ്. നെയ്യ് ചര്‍മ്മത്തിന് മാത്രമല്ല മുടിയ്ക്കും ഏറെ നല്ലതാണ്.
നെയ്യ് ഉപയോഗിച്ച് ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍
വരണ്ട ചര്‍മ്മം അകറ്റാം…
വരണ്ട ചര്‍മ്മം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചര്‍മ്മം അകറ്റാന്‍ വളരെ നല്ലതാണ് നെയ്യ്. ദിവസവും വരണ്ട ചര്‍മ്മമുള്ള ഭാഗത്ത് നെയ്യ് നല്ല പോലെ തേച്ചുപിടിപ്പിക്കുക. ശേഷം 20 മിനിറ്റ് മസാജ് ചെയ്യുക. ആഴ്ച്ചയില്‍ മൂന്ന് ദിവസം നെയ്യ് ഉപയോഗിക്കാം. ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും.
മുഖത്തെ ചുളിവുകള്‍ മാറ്റും…
ഇന്ന് ചെറുപ്പക്കാരില്‍ പോലും മുഖത്ത് ചുളിവുകള്‍ കണ്ട് വരാറുണ്ട്. ചുളിവുകള്‍ മുഖത്ത് കൂടുതല്‍ പ്രായം തോന്നിക്കുകയും ചെയ്യും. നെയ്യില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്നു. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ദിവസം നെയ്യ് ഉപയോഗിക്കാം. ഈ മിശ്രിതം ദിവസവും രണ്ട് നേരം മുഖത്തിടുന്നത് മുഖക്കുരു മാറാനും മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാനും സഹായിക്കും.
ചര്‍മ്മം തിളക്കമുള്ളതാക്കും…
ദിവസവും കുളിക്കുന്നതിന് മുമ്പ് അല്‍പം വെളിച്ചെണ്ണയില്‍ രണ്ട് സ്പൂണ്‍ നെയ്യ് ചേര്‍ത്ത് ശരീരത്തില്‍ മസാജ് ചെയ്യുക. 15 മിനിറ്റെങ്കിലും മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കുളിക്കുക.
കണ്ണിന് താഴേയുള്ള കറുത്തപാടുകള്‍ അകറ്റും…
കണ്ണിന് താഴേയുള്ള കറുത്തപാടുകള്‍ ഇന്ന് മിക്കവരിലും കണ്ട് വരുന്നു. അതിന് നല്ലൊരു പ്രതിവിധിയാണ് നെയ്യ്. ദിവസവും കണ്ണിന് താഴേ നെയ്യ് ഉപയോഗിച്ച് മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകുക.
ചുണ്ടിനെ സംരക്ഷിക്കും…
മിക്കവര്‍ക്കും ചുണ്ട് വരണ്ട് പോകാറുണ്ട്. ചുണ്ട് വരണ്ട് പോകാതിരിക്കാന്‍ ഇന്ന് മിക്കവരും ഉപയോഗിക്കുന്നത് ലിപ് ബാം ആണ്. ലിപ് ബാം പലനിറങ്ങളില്‍ കടകളില്‍ ലഭ്യമാണ്. നെയ്യും ഒരു ലിപ് ബാം തന്നെയാണെന്ന് വേണം പറയാന്‍. നെയ്യ് ദിവസവും ചുണ്ടില്‍ പുരട്ടുന്നത് ചുണ്ട് വരളാതിരിക്കാനും ചുണ്ടിന് നിറം വയ്ക്കാനും സഹായിക്കുന്നു.
Discussion about this post