തേന്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. രുചി മാത്രമല്ല, ഇവ ആരോഗ്യ ഗുണം തരുന്ന ഒന്ന് കൂടിയാണ് തേന്‍. തേനില്‍ ഗ്ലൂക്കോസ്, ഫ്രൂട്ട്‌കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്‌ഫേറ്റ് തുടങ്ങിയ മിനറലുകളും ധാരാളം അടങ്ങിട്ടുണ്ട്. ആരോഗ്യത്തിനും ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം തേന്‍ ഉപയോഗിക്കുന്നുണ്ട്. തേന്‍ ദിവസവും കഴിക്കുന്നത് രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.
എന്നാല്‍ ചൂടുള്ള ആഹാരസാധനങ്ങളില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് അപകടകരമാണെന്ന് ആയുര്‍വേദ ഡോക്ടറും ന്യൂട്രിഷന്‍ വിദഗ്ധയുമായ രേഖ ജിതിന്‍ പറയുന്നു. ചൂടു വെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്തു കുടിക്കുന്നത് ഏറെ നല്ലതാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇത് നല്ലതാണെന്നാണ് വിശ്വാസം. ഇതു തെറ്റാണ്. കാരണം തേന്‍ പാകം ചെയ്യാനോ ചൂടാക്കാണോ പാടില്ല. തേന്‍ ചൂടായാല്‍ അത് ശരീരത്തിലെത്തുമ്പോള്‍ വിഷമാകും എന്നാണ് ആയുര്‍വേദ ഡോക്ടറും ന്യൂട്രിഷന്‍ വിദഗ്ധയുമായ രേഖ ജിതിന്‍ പറയുന്നത്
Discussion about this post