ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മളെല്ലാവരും ശ്രദ്ധ ചെലുത്താറുണ്ട്്. എന്നാല്‍ കരളിന്റെ ആരോഗ്യ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പലരും കൊടുക്കാത്തതിന്റെ ഫലമാണ് കരള്‍ രോഗം അമിത മദ്യപാനവും ഭക്ഷണത്തിലെ അശ്രദ്ധയുമാണ് പലപ്പോഴും കരള്‍ രോഗത്തിന് കാരണം. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും കരള്‍കോശങ്ങള്‍ നശിക്കുകയുന്നതിനെ അണ് ഫാറ്റി ലിവര്‍ എന്ന് പറയുന്നത്.
ഫാറ്റി ലിവര്‍ ഇന്ന് മിക്കവരിലും കണ്ട് വരുന്ന രോഗമാണ്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. അമിതവണ്ണമുള്ളവരിലും മദ്യപിക്കുന്നവരിലുമാണ് ഫാറ്റി ലിവര്‍ കൂടുതലായി കണ്ട് വരുന്നത്. ഫാറ്റി ലിവര്‍ തടയാന്‍ ഏറ്റവും നല്ലതാണ് ഇലക്കറികള്‍ ആണ്. പച്ചനിറത്തിലുള്ള ഇലക്കറികള്‍ ധാരാളം കഴിച്ചാല്‍ ഫാറ്റി ലിവര്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നു.
പച്ചനിറത്തിലുള്ള ഇലക്കറികളില്‍ ഇനോര്‍ഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും. സ്വീഡനിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പഠനത്തിലാണ് ഇലക്കറികള്‍ ഫാറ്റിലിവര്‍ രോഗം തടയുമെന്ന് കണ്ടെത്തിയത്. കൊഴുപ്പും മധുരവും കൂടിയ പാശ്ചാത്യ ഭക്ഷണത്തോടൊപ്പം ഡയറ്ററിനൈട്രേറ്റും എലികള്‍ക്ക് നല്കി. ഇവയുടെ കരളില്‍ കൊഴുപ്പിന്റെ അംശം കുറവാണെന്ന് കണ്ടെത്തുകയായിരുന്നു.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പ്രമേഹത്തിനും ഗുണകരമാണെന്നും പഠനത്തില്‍ പറയുന്നു. ഇലക്കറികളും പഴങ്ങളും കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷകനായ മത്തിയാസ് കാര്ല്സ്ട്രോം പറയുന്നു. ഫാറ്റി ലിവര്‍ സീറോസിസിലേക്കും കരളിലെ അര്‍ബുദത്തിലേക്കും നയിക്കാമെന്നും അദ്ദേഹം പറയുന്നു. പ്രൊസീഡിങ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Discussion about this post