വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായിട്ടും കുഞ്ഞിക്കാലെന്ന സ്വപ്‌നം നടക്കാത്തതിന്റെ വിഷമത്തിലാണ് നാദിയ-റോബി ഷെര്‍വിന്‍ ഡോക്ടറെ സമീപിക്കുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കാനുണ്ടായിരുന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.
നാദിയയുടെ അണ്ഡാശയത്തില്‍ മുപ്പത്തിയേഴോളം മുഴകളുണ്ടെന്നം ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത പ്രയാസമാണെന്നും കണ്ടെത്തി. എന്നാല്‍, ആ ഡോക്ടര്‍മാരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് രണ്ട് വര്‍ഷത്തിനിടെ അഞ്ച് കുഞ്ഞുങ്ങളുടെ മാതാപിതാക്കളായിരിക്കുകയാണ് ടെക്‌സസിലെ ഈ ദമ്പതികള്‍.
എങ്കിലും കുഞ്ഞെന്ന ആഗ്രഹത്തില്‍ നിന്നും ഇരുവരും പിന്മാറിയില്ല. ചികില്‍സ തുടര്‍ന്നു. ഒരു വര്‍ഷത്തോളം ചികില്‍സ തുടര്‍ന്നെങ്കിലും നിരാശയായിരുന്നു ഫലം. അടുത്ത പടിയെന്നോണം ഹോര്‍മോണ്‍ ചികില്‍സയും തുടങ്ങി. കുഞ്ഞെന്ന പ്രതീക്ഷ പതുക്കെ മങ്ങിതുടങ്ങിയിരുന്നു. എന്നാല്‍ ഇവരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ചികില്‍സയുടെ രണ്ടാം മാസം നാദിയ ഗര്‍ഭിണിയായി, അതും ഇരട്ടക്കുഞ്ഞുങ്ങള്‍. 2015ല്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നാദിയ ജന്മം നല്‍കി.
ഒന്നര വര്‍ഷത്തിനുശേഷം ഇവര്‍ വീണ്ടും ഗര്‍ഭിണിയായി. സ്‌കാനിങ്ങിലൂടെ മൂന്ന് ഭ്രൂണങ്ങള്‍ നാദിയയുടെ വയറ്റില്‍ വളരുന്നുവെന്ന് കണ്ടെത്തി. ഗര്‍ഭമലസാനോ കുട്ടികള്‍ക്ക് അംഗവൈകല്ല്യമുണ്ടാകാനോ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷെ, 2017 -ല്‍ നാദിയ ആരോഗ്യമുള്ള ഒരു ആണ്‍കുട്ടിക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും ജന്മം നല്‍കി.
‘ഡോക്ടര്‍മാര്‍ പറഞ്ഞത് കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് തന്നെയാണ്. പക്ഷെ, പ്രതീക്ഷ കൈവിടാന്‍ ഞങ്ങളൊരുക്കമല്ലായിരുന്നു. ചികിത്സകള്‍ എത്ര വേണമെങ്കിലും നടത്താന്‍ തയ്യാറായി. ചികിത്സ ഫലിച്ചു. പ്രാര്‍ത്ഥനയും.
അഞ്ച് കുട്ടികളുണ്ടെങ്കിലും ഇനിയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ സന്തോഷമേയുള്ളൂ’വെന്ന് നാദിയ പറയുന്നു. ഈ അഞ്ച് കുഞ്ഞുങ്ങളും അദ്ഭുതമെന്നാണ് ഇരുവരും വിശേഷിപ്പിക്കുന്നത്. ജനനസമയത്തെ ബുദ്ധിമുട്ടുകളൊഴിച്ചാല്‍ കുഞ്ഞുങ്ങള്‍ പൂര്‍ണ ആരോഗ്യമുള്ളവരാണ്.