ചര്‍മ്മസംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട കാലമാണ് മഞ്ഞുകാലം. തണുപ്പുകാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പാദങ്ങളുടെ വിണ്ടുകീറല്‍. കാലുകളുടെ ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നത് കൊണ്ടാണ് പാദങ്ങള്‍ വിണ്ടുകീറുന്നത്. പാദങ്ങള്‍ വിണ്ടുകീറുന്നതിന് പരിഹാരം നമ്മുടെ വീട്ടില്‍ തന്നെയുണ്ട്…
1. കാലുകള്‍ ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ മുക്കിവെയ്ക്കുന്നത് വിണ്ടുകീറലിനെ തടയാന്‍ സഹായിക്കും.
2. തണുപ്പുകാലത്ത് കാലുകള്‍ പൂര്‍ണ്ണമായും മറയ്ക്കുന്ന തരത്തില്‍ മൃദുവായ സോക്സുകള്‍ ധരിക്കുക.
3. കറ്റാര്‍വാഴ വിണ്ടുകീറിയ പാദങ്ങളില്‍ പുരട്ടുന്നത് കാലുകളുടെ ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കും.
4. ആര്യവേപ്പിലയും പച്ച മഞ്ഞളും അരച്ച് കാലില്‍ പുരട്ടുന്നത് പാദങ്ങള്‍ വിണ്ടുകീറുന്നതിന് നല്ലൊരു പരിഹാരമാണ്.
5. വിണ്ടുകീറിയ പാദങ്ങളില്‍ ഗ്ലിസറിനും പനിനീരും ചേര്‍ന്ന മിശ്രിതം പുരട്ടുന്നത് വിണ്ടുകീറുന്നതിനെ തടയാന്‍ സഹായിക്കും.
6. ഉറങ്ങുന്നതിന് മുമ്പ് പാദങ്ങള്‍ കഴുകി വൃത്തിയാക്കിയ ശേഷം ആവണക്കെണ്ണ പുരട്ടുന്നത് പാദങ്ങള്‍ വിണ്ടുകീറുന്നതിന് നല്ലൊരു പരിഹാരമാണ്.
Discussion about this post