തൃശ്ശൂര്‍: മാറിയ കാലത്ത് അടച്ചുപൂട്ടിയ ചുറ്റുപാടിൽ യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പടെ ഏറെ പേര്‍ അഭിമുഖീകരിക്കുന്ന ഒന്നാണ് ഏകാന്തതയും കടുത്ത മാനസിക സമ്മര്‍ദ്ദവുമെന്ന് പ്രശസ്ത ഹോമിയോ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ ശ്രീലേഖ നിരീക്ഷിക്കുന്നു.ഡിപ്രഷന്‍ അഥവാ മാനസിക വ്യഥ എന്ന അവസ്ഥ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ അത് മറ്റുപല ഗൗരവമായ അസുഖങ്ങളിലേക്കും വഴി വെയ്ക്കുന്നുണ്ട് എന്നത് നമുക്ക് കാണാനാവും. മാരകമായ പല അസുഖങ്ങളെ പോലെ തന്നെ ഈ അസുഖത്തെയും നമ്മള്‍ ചികിത്സിച്ചു ഭേദമാക്കേണ്ടതുണ്ട്.
പലതരത്തില്‍ വരുന്ന നൈരാശ്യങ്ങളില്‍ നിന്നോ പ്രതീക്ഷകള്‍ ആഗ്രഹിക്കും വിധത്തില്‍ പൂവണിയാത്തതോ ഒക്കെ ആണ് പലരെയും ഈ രോഗത്തിലേക്ക് പ്രാഥമികമായി തള്ളി വിടുന്നത്. ഏകാന്തതയില്‍ നിന്നും ഡിപ്രഷനില്‍ നിന്നും കാന്‍സര്‍, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങളിലേക്കും പരിവര്‍ത്തനം ചെയുന്നത് ഇപ്പോള്‍ ധാരാളമായി കാണാവുന്നതാണെന്നു ഡോക്ടര്‍ പറയുന്നു.
പനിയോ ചുമയോ അലര്‍ജിയോ ഒക്കെ പോലെ പ്രത്യക്ഷത്തില്‍ പ്രകടമാകാത്തത് കൊണ്ട് തന്നെ പലപ്പോഴും വൈകി മാത്രമാണ് രോഗം അല്ലെങ്കില്‍ ഈ പ്രത്യേകമായ മാനസികാവസ്ഥ രോഗിയോ സുഹൃത്തുക്കളോ കുടുംബങ്ങളോ കണ്ടെത്താറുള്ളത്. അതാണ് ഇതിന്റെ ഏറ്റവും വലിയ അപകടവും. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരും കടുത്ത മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ ചികിത്സ തേടിയെത്തുന്നുണ്ട്. ചുരുക്കത്തില്‍ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പഠിക്കുന്ന കുട്ടികള്‍, ജോലി ചെയ്യുന്നവരടക്കമുള്ള ചെറുപ്പക്കാര്‍, ബിസിനസുകാര്‍, ഒറ്റപ്പെടുന്ന മാതാപിതാക്കള്‍ തുടങ്ങിയ നിരവധി പേരാണ് മാനസിക സമ്മര്‍ദ്ദം അതിജീവിക്കാനുള്ള ചികിത്സ തേടിയെത്തുന്നത്.
പുതിയ ലോക സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. പഠനം മുടങ്ങിയതോടെ വിദ്യാർത്ഥികളും മാനസിക സമ്മർദ്ദത്തിലാണ്. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി അനുദിനം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വർധിച്ചിരിക്കുകയാണ്.
സമയമെടുത്തുള്ള കൃത്യമായ കൗണ്‍സിലിങിലൂടെയാണ് രോഗിയുടെ പ്രശ്നങ്ങള്‍ കണ്ടെത്താറുള്ളത്. ഐടി പാര്‍ക്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൗണ്‍സിലിങും ട്രീറ്റ്മെന്റും വ്യാപിപ്പിക്കാനുള്ള ആലോചനയില്‍ ആണ് ഡോക്ടര്‍ ശ്രീലേഖ.
‘നമ്മളറിയേണ്ട ഡോക്ടര്‍മാര്‍ ‘ എന്ന ബിഗ് ന്യൂസിന്റെ പുതിയ പംക്തിയോട് പ്രതികരിക്കുകയായിരുന്നു പ്രശസ്ത ഹോമിയോ സ്‌പെഷ്യലിസ്റ്റായ ഡോക്ടര്‍ ശ്രീലേഖ. തൃശ്ശൂര്‍ എആര്‍ മേനോന്‍ റോഡില്‍ ഹാര്‍വിന്‍ പ്ലാസ ബില്‍ഡിങിലാണ് ഡോക്ടറുടെ ‘കെയര്‍ ഹോമിയോ സ്‌പെഷാലിറ്റി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.
പുതിയ കാലത്തെ ലൈഫ് സ്റ്റൈല്‍ അസുഖങ്ങള്‍ ആയ കൊളസ്‌ട്രോള്‍, ഡയബെറ്റിക്സ്, രക്തസമ്മര്‍ദ്ദം തുടങ്ങി പല തരത്തിലുള്ള അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ തേടി വിദേശത്ത് നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. രോഗം ഭേദമായവര്‍ പറഞ്ഞറിഞ്ഞാണ് ഭൂരിപക്ഷം പേരും എത്തുന്നത്. മറ്റ് സൈഡ് ഇഫക്ടുകള്‍ ഇല്ലാത്തതും ഓര്‍ഗാനിക് ആയതുമായ മരുന്നുകള്‍ എന്നതും രോഗികള്‍ ചികിത്സ തേടിയെത്തുന്നതിന്റെ കാരണമാകാം എന്നും ഡോക്ടര്‍ ബിഗ് ന്യൂസിനോട് പറഞ്ഞു.
നേരത്തെ സമയമെടുത്ത് മാത്രമേ ഹോമിയോ ചികിത്സാ വിധിയില്‍ രോഗങ്ങള്‍ മാറുകയുള്ളൂ എന്ന കുപ്രചാരണം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ജനങ്ങളുടെ അനുഭവത്തില്‍ ഹോമിയോ ചികിത്സ കൊണ്ട് പെട്ടെന്ന് തന്നെ അസുഖങ്ങള്‍ മാറുന്നത് കൊണ്ട് ആളുകള്‍ ഹോമിയോ ചികിത്സ തിരഞ്ഞെടുക്കാന്‍ തയ്യാറാവുന്നുണ്ട്.
നൂറുകണക്കിന് പേര്‍ക്ക് ‘വന്ധ്യതാ ചികിത്സയിലൂടെ ‘കുട്ടികളെ’ സമ്മാനിച്ച ദൈവത്തിന്റെ കരസ്പര്‍ശം ഉണ്ടായിരുന്ന ഹോമിയോ ഡോക്ടര്‍ സതിയുടെ മകള്‍ ആണ് ഡോക്ടര്‍ ശ്രീലേഖ. ഇരുപത്തേഴ് വര്‍ഷമായി പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍ ശ്രീലേഖ ഹോമിയോ ബിരുദത്തിനു പുറമെ ബയോ കെമിക് തെറാപ്പിയില്‍ ഓസ്‌ട്രേലിയയില്‍ നിന്നും പ്രൊഫഷണല്‍ ഡിപ്ലോമയും, മാനസിക വ്യഥ, ഹൈപ്പര്‍ ടെന്‍ഷന്‍, നൈരാശ്യം തുടങ്ങിയ രോഗങ്ങള്‍ക്ക് ലോകത്തില്‍ തന്നെ പേരുകേട്ട ചികിത്സയായ ‘ബാച് ഫ്‌ളവര്‍ റെമഡി’ പ്രാക്ടീഷണര്‍ ബിരുദം ലണ്ടനില്‍ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ നിന്നും ബയോ കെമിക് തെറാപ്പിയില്‍ പ്രൊഫഷണല്‍ ഡിപ്ലോമ’ നേടി ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്ന ഏക വ്യക്തിയും ലണ്ടനില്‍ നിന്നും ബാച് ഫ്‌ളവര്‍ റെമഡി പ്രാക്ടീഷണര്‍ ബിരുദം കരസ്ഥമാക്കി കേരളത്തില്‍ പ്രാക്ടീസ് ചെയ്യുന്ന ഏക ഡോക്ടര്‍ എന്ന പ്രത്യേകതയും ഡോക്ടര്‍ ശ്രീലേഖയ്ക്ക് സ്വന്തം.
നിലവിലെ സാഹചര്യത്തിൽ ഓൺലൈനായാണ് കൂടുതൽ പേർക്കും കൺസൾട്ടേഷൻ നൽകി വരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും ചികിത്സ തേടുന്നവർക്ക് കൊറിയറിലൂടെയാണ് മരുന്ന് എത്തിച്ചു നൽകുന്നതെന്നും ഡോക്ടർ ശ്രീലേഖ ബിഗ് ന്യൂസ് ലൈവിനോട് പറഞ്ഞു. മുന്‍ കൂട്ടിയുള്ള അപ്പോയിന്മെന്റ് വഴിയാണ് ചികിത്സയ്ക്കുള്ള സമയം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് +919645932858 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.
വാട്‌സ്ആപ്പ് നമ്പർ: +91 9495932858
വെബ്‌സൈറ്റ് വിലാസം : www.carehomoeo.com
Discussion about this post