വാഷിംഗ്ടണ്‍ : പൂര്‍ണമായും വാക്സീനെടുത്തവരില്‍ മരണസാധ്യത 11ശതമാനം കുറവെന്ന് കണ്ടെത്തല്‍. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (ഡിസിസി) പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ കണ്ടെത്തല്‍.
കുത്തിവെയ്പ് എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ആശുപത്രിയിലാകാനുള്ള സാധ്യത 10 മടങ്ങ് കുറവാണെന്നും ഡെല്‍റ്റ വകഭേദം ഏറ്റവും സാധാരണമായ വേരിയന്റായി മാറിയെന്നും യുഎസ് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.വാക്സീനുകളുടെ തുടര്‍ച്ചയായ ഫലപ്രാപ്തിയെക്കുറിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം വാക്സിനേഷന് എടുത്ത 85 ശതമാനത്തിലധികം പേര്‍ക്ക് ആശുപത്രിവാസം വേണ്ടിവന്നില്ല.
75 വയസ്സിന് മുകളിലുള്ളവരില്‍ 76 ശതമാനം പേര്‍ക്കും ആശുപത്രിവാസം ഒഴിവാക്കാനുമായി.മോഡേണ വാക്സീന് മറ്റുള്ളവയേക്കാള്‍ 95 ശതമാനമാണ് ഫലപ്രാപ്തി. അമേരിക്കയില്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. പ്രായമായവര്‍ക്കാണ് ആദ്യം നല്‍കുക. വാക്സീനെടുത്തതിലൂടെ കോവിഡ് മൂലമുള്ള മരണസംഖ്യ കുറഞ്ഞെന്നും ആശുപത്രിയിലാകുന്നവരുടെ എണ്ണം വളരെ കുറഞ്ഞെന്നുമാണ് കണ്ടെത്തല്‍.
ആശുപത്രികള്‍, അത്യാഹിത വിഭാഗങ്ങള്‍, അടിയന്തര പരിചരണ ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ എത്തിയ ആളുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്.
Discussion about this post