മേക്ക് ഇന്‍ ഇന്ത്യയുടെ തുടര്‍ച്ചയായി രാജ്യത്ത് ഒടുവില്‍ അവതരിപ്പിച്ചത് ഹൃദയമാറ്റശസ്ത്രക്രിയ ആവശ്യമായ രോഗികളില്‍ ഉപയോഗിക്കാവുന്ന കൃത്രിമ ഹൃദയവാല്‍വ് ടെക്നോളജി. മെഡിക്കല്‍ ഉപകരണനിര്‍മാണ രംഗത്തെ അതികായരായ മെറില്‍ ലൈഫ് (Meril Life) സയന്‍സസ് ആണ് ഈ ആശയം രാജ്യത്ത് അവതരിപ്പിച്ചത്.
‘മൈവല്‍’ (Myval) എന്ന പേരിലായിരിക്കും ഈ ഹൃദയധമനി വാല്‍വുകള്‍ (Transcatheter Aortic Heart Valve Replacement-TAVR) എത്തുക. രോഗിയുടെ മാറ്റിവെക്കേണ്ട ഹൃദയവാല്‍വിന് പകരം കൃത്രിമവാല്‍വ് ഘടിപ്പിക്കുന്നതാണ് രീതി. പതിവ് ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയാ സങ്കീര്‍ണതകളില്ലാതെ വാല്‍വ് മാറ്റിവെക്കുന്ന ഈ രീതി എല്ലാ രോഗികളിലും ഒരേ പോലെ പ്രവര്‍ത്തിച്ചെന്നുവരില്ല.
‘ഈ തെറാപ്പി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന കമ്പനിയാണ് മെറില്‍. വിപണിയില്‍ ഇത് സജീവമായി അവതരിപ്പിക്കുന്നത് വഴി ആധുനിക വൈദ്യശാസ്ത്ര ചികിത്സ ഉപകരണങ്ങള്‍ ആഗോളതലത്തിലും കൂടുതല്‍ എത്തിക്കാനാകും’- സഞ്ജീവ് ഭട്ട് (Sanjeev Bhatt, VP-Meril Group).
അമേരിക്ക ആസ്ഥാനമായ മെഡിക്കല്‍ ഉപകരണ കമ്പനികള്‍ മെഡ്‌ട്രോണിക്‌സും (Medtronics) എഡ്വേഡ്‌സും (Edwards) ആണ് ഈ സാങ്കേതികതയുടെ (TAVR) ഉപയോഗത്തില്‍ മുന്പന്തിയിലുള്ളത്.
ഓരോ വ്യക്തിയുടെയും ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കുന്നതിനാല്‍ താങ്ങാനാകുന്ന വിലയിലാകും ടെക്നോളജി അവതരിപ്പിക്കുക എന്ന് സഞ്ജീവ് ഭട്ട് വ്യക്തമാക്കി.
ഈ സാങ്കേതികതയുടെ വാണിജ്യവത്കരണത്തിന് CDSCO (Central Drugs Standard Control Organisation) യുടെ അംഗീകാരവും ലഭിച്ചുകഴിഞ്ഞു. രാജ്യത്തെ 14 മുന്‍നിര ആശുപത്രികളില്‍ ഈ സംവിധാനം ഉപയോഗിച്ച് ഫലം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് CDSCOയുടെ അനുമതി.
‘ശസ്ത്രക്രിയ ഒഴിവാക്കി കത്തീറ്റര്‍ സംവിധാനത്തിലൂടെ കൃത്രിമ വാല്‍വ് വെച്ചുപിടിക്കാനാകുന്നത് നേട്ടമാണ്. അമേരിക്കന്‍ കമ്പനികളുടെ മാത്രം സ്വന്തമായിരുന്ന ഇത്തരം വിപ്ലവാത്മക പദ്ധതികള്‍ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായതും വിജയമാണ്’- ഫോര്‍ട്ടിസ് എസ്‌കോര്‍ട്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് (Fortis Escorts Heart Institute) ചെയര്‍മാന്‍ അശോക് സേത്തിന്റെ വാക്കുകള്‍.
മൈവല്‍ സാങ്കേതികവിദ്യ ലോകത്തില്‍ ആദ്യമായി ഒരു മനുഷ്യനില്‍ ഉപയോഗിച്ചത് ഒന്നര വര്‍ഷം മുന്‍പാണ്. വളരെ സുഖകരമായ ജീവിതമാണ് അദ്ദേഹം ഇന്ന് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഹൃദ്രോഗവിദഗ്ധന്‍ ഡോ. രവീന്ദര്‍ സിങ് റാവു (Ravinder Singh Rao) വ്യക്തമാക്കി. ഹൃദ്രോഗ ചികിത്സാ രംഗത്തെ വിപ്ലവമായാണ് ഈ സാങ്കേതികവിദ്യയെ വിദഗ്ധര്‍ കാണുന്നത്.
Discussion about this post