വിപണിയില്‍ നിന്നും പഴങ്ങളും മറ്റും വാങ്ങി കഴിച്ച് കുരു ചിലപ്പോള്‍ എറിഞ്ഞു കളയും അല്ലാത്ത പക്ഷം മുളപ്പിക്കുന്നവരും ഉണ്ട്. പ്രത്യേകിച്ച് ചാമ്പയ്ക്കയുടെ കുരു. കഴിച്ച് കഴിഞ്ഞാല്‍ ഉടനെ കുരു എറിഞ്ഞു കളയുകയാണ് പതിവ്. ഇനി അങ്ങനെ എറിഞ്ഞു കളയേണ്ടതില്ല. ഈ ചെറിയ കുരുവിനും ഉണ്ട് ആരോഗ്യം സംരക്ഷിക്കാനുള്ള അടവുകള്‍.
ചാമ്പയ്ക്ക പ്രതിരോധശക്തി വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്, നിയാസിന്, ഇരുമ്പ് എന്നിവ ചാമ്പയ്ക്കയില് അടങ്ങിയിട്ടുണ്ട്. ചാമ്പയ്ക്കയില് അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പക്കയ്ക്ക് കഴിവുള്ളതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്.
ചാമ്പയ്ക്കയുടെ കുരു ഉണക്കിപ്പൊടിച്ച് കഴിക്കുന്നതും പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതിനാല്‍ അണുബാധകള്‍ ഒഴിവാകും. വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിന് ഉത്തമ പ്രതിവിധിയാണ് ചാമ്പയ്ക്ക. വേനല്‍ക്കാലത്ത് ചാമ്പയ്ക്ക ശീലമാക്കുന്നത് ശരീരം തണുപ്പിക്കാനും സഹായിക്കും.
Discussion about this post