വാക്‌സീന്‍ പൂര്‍ണ ഡോസ് എടുത്താലും പ്രതിരോധശേഷി ക്രമേണ കുറഞ്ഞേക്കാമെന്ന് പഠനം : ബൂസ്റ്റര്‍ ഡോസിനുള്ള സാധ്യത വര്‍ധിക്കുന്നു

Vaccine | Bignewslive

ന്യൂഡല്‍ഹി : ആസ്ട്രസെനെക (ഇന്ത്യയില്‍ കോവിഷീല്‍ഡ്),ഫൈസര്‍ വാക്‌സീനുകള്‍ പൂര്‍ണ ഡോസ് എടുത്താലും ആറ് ആഴ്ചയ്ക്ക് ശേഷം ഇവ നല്‍കുന്ന പ്രതിരോധ ശേഷിയില്‍ കുറവ് വന്ന് തുടങ്ങുമെന്ന് പഠനം. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ വാക്‌സീനെടുത്ത് 2-3 മാസത്തിന് ശേഷം ആന്റിബോഡി അളവ് പകുതിയില്‍ താഴെയാകുമെന്നാണ് വ്യക്തമാക്കുന്നത്.

ഇത്തരത്തില്‍ അളവില്‍ ഗണ്യമായ കുറവുണ്ടായാല്‍ വാക്‌സീന്‍ ഉറപ്പ് നല്‍കുന്ന പ്രതിരോധശേഷി സംശയത്തിലാകും. പ്രത്യേകിച്ചും പുതിയ കോവിഡ് വകഭേദങ്ങള്‍ക്കെതിരെയുള്ള ഫലപ്രാപ്തിയുടെ കാര്യത്തില്‍. എങ്കിലും വൈറസ് ബാധ കടുക്കുന്നത് തടയാന്‍ ഇരു വാക്‌സീനുകള്‍ക്കും കഴിയുമെന്ന ആശ്വാസത്തിലാണ് ഗവേഷകര്‍. പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ബൂസ്റ്റര്‍ ഡോസ് വേണ്ടിവന്നേക്കാമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.

70 വയസ്സ് കഴിഞ്ഞവര്‍ക്കും കോവിഡ് പിടിപെടാന്‍ ഏറെ സാധ്യതയുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസില്‍ മുന്‍ഗണന നല്‍കുമെന്നും യുകെയില്‍ നടത്തിയ പഠനത്തിലൂടെ ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു.കോവിഷീല്‍ഡ് വാക്‌സീന്‍ വളരെ നേരത്തേ എടുത്തവരിലാണ് ആന്റിബോഡിയുടെ അളവ് ഏറ്റവും കുറവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

Exit mobile version