എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. ഇതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. വിശപ്പ് നല്ലതാണ് പക്ഷേ വിശപ്പ് അമിതമായാല്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനായി ശരീരം നിങ്ങളോട് പറയുന്നതാണ് വിശപ്പ്.
മധുരം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും അരിപ്പൊടി, റവ തുടങ്ങിയവ കൊണ്ടുള്ള ഭക്ഷണങ്ങളും എളുപ്പത്തില്‍ ദഹിക്കുന്നവ ആയതിനാല്‍ അവ കഴിച്ചതിനു ശേഷം അധികം വൈകാതെ തന്നെ വയര്‍ ഒഴിഞ്ഞു കിടക്കുന്നതുപോലെ തോന്നുകയും, വിശപ്പ് പെട്ടെന്ന് തിരികെ വരികയും ചെയ്യുന്നു. പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അമിതവിശപ്പ് ഒരു പരിധി വരെ തടയാം.
പിസ, സാന്‍വിച്ച്, ചിപ്പ്സ്, ഐസ്‌ക്രീം, ചീസ്, നട്‌സ് തുടങ്ങിയ ഭക്ഷണങ്ങള്‍ എളുപ്പത്തില്‍ വിശപ്പ് മാറ്റുമെങ്കിലും പിന്നീട് പെട്ടെന്ന് വിശക്കാന്‍ കാരണമാകും. വയറ് നിറയെ ഭക്ഷണം കഴിച്ചിട്ടും വിശപ്പ് മാറാത്തതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഉറക്കമില്ലായ്മ…
ഉറക്കമില്ലായ്മ ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്‌നമാണ്. വേഗമാര്‍ന്ന ഇന്നത്തെ ജീവിതസാഹചര്യത്തില്‍ ഉറക്കമില്ലായ്മ ഒരു പ്രശ്‌നമാണ്. കൃത്യസമയത്ത് ഉറക്കം വരാതിരിക്കുക, ഉറങ്ങിയാല്‍ തന്നെ അല്‍പ്പസമയത്തിനുശേഷം ഉണരുക, അഗാധമായ ഉറക്കം സ്ഥിരമായി നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളുടെയെല്ലാം പ്രധാന കാരണം നമ്മുടെ ജീവിതരീതികള്‍ തന്നെയാണ്.
ജോലിസ്ഥലത്തെ വെല്ലുവിളികളും കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും കുട്ടികളുടെ ഭാവി ഓര്‍ത്തുള്ള ആശങ്കകളും ഭക്ഷണക്രമവുമൊക്കെ നമ്മെ ഉറക്കത്തില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. ഉറക്കമില്ലായ്മ അമിത വിശപ്പ് ഉണ്ടാക്കുമെന്നാണ് മറ്റൊരു വസ്തുത. ഉറക്കം കിട്ടാതെ വരുമ്പോള്‍ രാത്രി സമയങ്ങളില്‍ മിക്കവരും ഭക്ഷണം വലിച്ചുവാരി കഴിക്കാറാണ് പതിവ്. അത് പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.
വെള്ളം ധാരാളം കുടിക്കാത്തവരില്‍…
ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാല്‍ നിരവധി അസുഖങ്ങളാകും പിടിപെടുക. ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. വെള്ളം എത്രത്തോളം കുടിക്കുന്നുവോ അത്രത്തോളം ശരീരത്തിന് നല്ലതാണ്. ശരീരത്തില്‍ വെള്ളം കുറയുന്നതോടെ നിര്‍ജ്ജലീകരണം രൂക്ഷമാകുന്നു.
മൂത്രത്തിന്റെ അളവ് കുറയുക, വളരെയധികം ദാഹം തോന്നുക, ചുണ്ടും നാവും വരളുക, ചര്‍മ്മം വരളുക, വിയര്‍ക്കാതിരിക്കുക, തലവേദന, ഓര്‍മ്മക്കുറവ്, വളരെയധികം ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ അവസ്ഥ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. വെള്ളം കുടിക്കാത്തവരില്‍ വിശപ്പ് കൂടാം. എത്ര കഴിച്ചാലും വിശപ്പ് മാറുകയുമില്ല. ഏത് ഭക്ഷണം കഴിക്കുന്നതിനും മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആഹാരത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരുന്നാല്‍…
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരുന്നാല്‍ അമിത വിശപ്പ് ഉണ്ടാകാം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ധാരാളം കഴിച്ചാല്‍ അമിത വിശപ്പ് കുറയ്ക്കാനാകും. വിശപ്പ് തോന്നുപ്പോള്‍ ഇടനേരങ്ങളില്‍ ഒരു ക്യാരറ്റോ നെല്ലിക്കയോ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. ഓട്‌സ്, മധുരക്കിഴങ്ങ്, ഓറഞ്ച് എന്നിവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ വരാതിരിക്കാന്‍ സഹായിക്കും.
വ്യായാമം ചെയ്യാത്തവരില്‍…
പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, പൊണ്ണത്തടി ഇവയെല്ലാം വ്യായാമമില്ലാത്തവരില്‍ കാണപ്പെടുന്ന രോഗങ്ങളാണ്. ഇവ ഹൃദ്രോഗത്തിന് കാരണമായിത്തീരുന്നു. വ്യായാമം ചെയ്യാത്തവരില്‍ അമിത വിശപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ഥിരമായി രാവിലെയോ വൈകിട്ടോ വ്യായാമം ചെയ്യുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അത് പോലെ അമിതവണ്ണം, പ്രമേഹം,മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങളും അകറ്റാന്‍ സഹായിക്കും.
Discussion about this post