ന്യൂഡല്‍ഹി : ഇന്ത്യയില്‍ മോഡേണ വാക്‌സീന്‍ അടിയന്തര ഉപയോഗത്തിന് അനുമതിയായി.90 ശതമാനം ഫലപ്രാപ്തിയുള്ള വാക്‌സീനാണ് മോഡേണ.കോവിഡിനെതിരെ ഉപയോഗിക്കാന്‍ രാജ്യത്ത് അംഗീകാരം ലഭിക്കുന്ന നാലാമത്തെ വാക്‌സീനാണിത്.
സിപ്ല കമ്പനിക്കാണ് വാക്‌സീന്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയത്. വാക്‌സീന്‍ ഇറക്കുമതിക്കും വിതരണത്തിനും മുംബൈ ആസ്ഥാനമായ മരുന്ന് കമ്പനി സിപ്ല അനുമതി തേടിയിരുന്നു. മോഡേണ വാക്‌സീന്റെ രണ്ട് ഡോസ് എടുക്കുന്നത് കോവിഡ് വൈറസ് അപകടസാധ്യത 91 ശതമാനം കുറയ്ക്കുമെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ സ്റ്റഡീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രവന്‍ഷന്റെ പഠനം. എംആര്‍എന്‍എ വാക്‌സീനാണ് മോഡേണയുടേത്.
ഫൈസര്‍ വാക്‌സീന്‍ ഉടന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് സിഇഒ ആല്‍ബര്‍ട്ട് ബോര്‍ല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് ഫൈസര്‍. സര്‍ക്കാരുമായി ഉടന്‍ കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഫൈസര്‍ സിഇഒ അറിയിച്ചു.