ന്യൂഡല്‍ഹി : ആശങ്ക സൃഷ്ടിച്ച് മൂന്ന് കോവിഡ് വകഭേദങ്ങള്‍ കൂടി കണ്ടെത്തി. ബി.1617 മൂന്ന്, ബി 1.1318, ലാംഡ(സി.37) എന്നിവയാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ലാംഡയൊഴികെ ബാക്കി രണ്ട് വകഭേദങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വകഭേദം അതിവേഗം പടരുകയാണ്. വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ ലാംഡ ഉള്‍പ്പടെയുള്ള വകഭേദങ്ങള്‍ ഇന്ത്യയിലേക്കെത്തുമെന്ന ആശങ്കയിലാണ് ആധികൃതര്‍. മൂന്നാം തരംഗത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വകഭേദങ്ങള്‍ക്കെതിരെ കടുത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഡെല്‍റ്റയുടെ ഉപവകഭേദം ഡെല്‍റ്റ പ്ലസ് രാജ്യത്ത് 50ല്‍ അധികം ആളുകള്‍ക്ക് ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 979 മരണങ്ങളും സ്ഥിരീകരിച്ചു. 58,578 പേര് കൂടി രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,02,79,331 ആയി. ഇതുവരെ 2,93,09,607 പേരാണ് രോഗമുക്തരായത്. ആകെ മരണസംഖ്യ 3,96,730. 5,72,994 പേരാണ് ചികിത്സയിലുള്ളത്.
Discussion about this post