ബെയ്ജിങ് : ചൈനയില്‍ വിതരണം ചെയ്ത വാക്സീന് ഡോസുകളുടെ എണ്ണം നൂറ് കോടിയോടടുക്കുന്നു.ലോകത്ത് മറ്റൊരു രാജ്യത്തിനും സാധിക്കാത്ത സമാനതകളില്ലാത്ത വേഗത്തിലാണ് ചൈനയില്‍ കോവിഡ് വാക്സിനേഷന് നടക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച വരെ ചൈന 945 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തു. ഇത് അമേരിക്കയില്‍ വിതരണം ചെയ്തതിന്റെ മൂന്നിരട്ടിയാണ്.ആരോള തലത്തില്‍ 250കോടിയോളം ഡോസുകളാണ് ഇതുവരെ കുത്തിവെച്ചത്.ഇതില്‍ നാല്‍പ്പത് ശതമാനവും ചൈനയിലാണ്.
തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ചൈനയിലെ വാക്സിനേഷന് അതിവേഗത്തിലാണ് നൂറ് കോടിയിലെത്താന്‍ പോകുന്നത്.
മാര്‍ച്ച് 27ന് ചൈനയില്‍ 10 ലക്ഷം പേര്‍ക്ക് മാത്രമാണ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നത്. എന്നാല്‍ മെയ് മാസത്തോടെ വാക്സിനേഷന്റെ വേഗത ഗണ്യമായി ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 50 കോടിയോളം ഡോസുകളാണ് വിതരണം ചെയ്തതെന്നാണ് ചൈനീസ് ആരോഗ്യ കമ്മീഷന്റെ രേഖകള്‍ പറയുന്നത്.
ചൊവ്വാഴ്ച മാത്രം 20 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ നിരക്കില്‍ പോവുകയാണെങ്കില്‍ ഈ ആഴ്ചയ്ക്കുള്ളില്‍ത്തന്നെ 100 കോടി ഡോസെന്നത് കവിയാന്‍ സാധ്യതയുണ്ട്.ചൈനയിലെ 140കോടിയോളം വരുന്ന ജനങ്ങള്‍ക്ക് മുഴുവന്‍ വാക്സിന് ലഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം മതിയെന്നാണ് കണക്കുകള്‍ പറയുന്നത്.
വൈറസിന്റെ വ്യാപനം കുറഞ്ഞതോടെ ആളുകള്‍ വാക്സീന് എടുക്കാന്‍ കാണിച്ചിരുന്നെങ്കിലും വടക്കന്‍ അന്‍ഹുയി,ലിയാനിങ് പ്രവിശ്യകളിലും തെക്ക് ഗുവാങ്ഡോങിലും അടുത്തിടെ അപകടകരമായ രീതിയിലുണ്ടായ വ്യാപനം ആളുകളെ വാക്സിനേഷന് പ്രേരിപ്പിക്കുകയായിരുന്നു. വാക്സിനേഷന് മടി കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ചൈനീസ് ഭരണകൂടം രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post