ന്യൂഡല്‍ഹി : ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്പത് ലക്ഷം കടന്നു. ഓരോ ദിവസവും ലോകത്ത് കോവിഡ് ബാധിച്ചുണ്ടാകുന്ന മൂന്ന് മരണങ്ങളില്‍ ഒന്ന് ഇന്ത്യയിലാണെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഏഴ് ദിവസത്തെ ശരാശരിയെടുത്താല്‍ ലോകത്തുണ്ടാകുന്ന കോവിഡ് മരണങ്ങളില്‍ കൂടുതല്‍ ഇന്ത്യയിലും ബ്രസീലിലുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ സംസ്കാര ചടങ്ങുകള്‍ക്കും ബുദ്ധിമുട്ടുകയാണ്.രാജ്യാന്തര തലത്തില്‍ തന്നെ മരണനിരക്ക് തെറ്റായാണ് പലയിടത്തും രേഖപ്പെടുത്തുന്നതെന്നും രോഗം ബാധിച്ച് മരിച്ചവരെ കോവിഡ് മരണങ്ങളില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ പരാതി ഉന്നയിച്ചിരുന്നു.
ആയിരക്കണക്കിന് കസേുകള് റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസം ബീഹാറിലെ മരണനിരക്ക് കുതിച്ചുയര്‍ന്നിരുന്നു. കണക്കില്‍പ്പെടാതിരുന്ന മരണങ്ങളെല്ലാം ഒരു ദിവസം തന്നെ ലിസ്റ്റില്‍ ഉള്പ്പെടുത്തയതോടെയാണ് മരിച്ചവരുടെ എണ്ണം ബീഹാറില്‍ കുതിച്ചുയര്‍ന്നത്. ലോകത്താകെ മരിച്ചവരില്‍ യുഎസ്, ബ്രസീല്‍,ഇന്ത്യ, റഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പകുതിയും. മരണസംഖ്യ 20 ലക്ഷമാകാന്‍ ഒരു വര്‍ഷമെടുത്തപ്പോള്‍ 40 ലക്ഷമാകാന്‍ വേണ്ടിവന്നത് വെറും 166 ദിവസമാണ്.
Discussion about this post