പന്ത്രണ്ട് വയസുളള ഗ്രേസിന് ഒരു അപൂര്‍വ്വ രോഗമാണ്. ഒരു കൈക്കുമ്പിളില്‍ കൊള്ളുന്ന ഭക്ഷണത്തില്‍ അധികം ഒന്നും കഴിക്കാന്‍ അവള്‍ക്ക് കഴിയില്ല. ഭക്ഷണത്തോട് ഭയം തോന്നുന്ന സിബോഫോബിയ എന്ന രോഗമാണ് ആ കുഞ്ഞിന് എന്നാല്‍ ഭക്ഷണം കഴിക്കാതെ തളര്‍ന്നു പോവുകയാണ് ഈ കുരുന്ന്.
ഭക്ഷണം കഴിക്കാതെ കുഞ്ഞിന്റെ ഭാരം ദിവസവും കുറയുന്നതായി അമ്മ ജനിന്‍ പറയുന്നു. ഇപ്പോള്‍ ഭാരം വെറും 20 കിലോ ഗ്രാമിലും താഴെയാണ്. കുട്ടിക്ക് ഇപ്പോള്‍ മരുന്നുകളോടും പ്രതികരിക്കാനാകുന്നില്ല.
മകളെ നോക്കാനായി ജോലി പോലും ഉപേക്ഷിച്ചിരിക്കുകയാണ് ജനിന്‍. മറ്റ് ഭക്ഷണസാധനങ്ങള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചാല്‍ ഗ്രേസ് ഛര്‍ദ്ദിക്കുകയോ തളര്‍ന്നു വീഴുകയോ ചെയ്യും. രാവിലെ ഒരു സ്‌കൂപ്പ് ഐസ് ക്രീം, ഉച്ചയ്ക്ക് സൂപ്പ്, രാത്രിയില്‍ ലൈറ്റായ ഭക്ഷണം എന്നതാണ് ഗ്രേസിന്റെ ഭക്ഷണക്രമം. ഇതില്‍ കൂടുതലൊന്നും കഴിക്കാന്‍ ഗ്രേസിനാവില്ല.
കുഞ്ഞിലെ മുതല്‍ തന്നെ മകള്‍ ഇത്തരത്തില്‍ ഭക്ഷണത്തോട് വെറുപ്പ് കാണിഞ്ഞിരുന്നു. എന്നാല്‍ വലുതാകുമ്പോള്‍ മാറും എന്ന് കരുതിയിരുന്നു എന്നും ജനിന്‍ പറയുന്നു. 12 വര്‍ഷം കൊണ്ട് മൂന്നോളം ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ഒരു ഫലവും കണ്ടില്ല. ഇതൊരു മാനസിക പ്രശ്‌നമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.