ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം വീണ്ടും രൂപാന്തരം പ്രാപിച്ച് ഡെല്‍റ്റ പ്ളസ് ആയി ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഗവേഷകര്‍. ഇത് ബാധിച്ചവര്‍ക്ക് രോഗം ഗുരുതരമാകുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
ബി.1.617.2 വകഭേദമാണ് രൂപാന്തരം പ്രാപിച്ച് ഡെല്‍റ്റ പ്ളസ് ആയിരിക്കുന്നത്. വാറസിനെ മനുഷ്യകോശത്തില്‍ കടക്കാന്‍ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനാണ് ഉപരിപരിവര്ത്തനം വന്നിരിക്കുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചികിത്സയ്ക്ക് ഉപയോഗിച്ചതും ഇന്ത്യയില്‍ അടുത്തിടെ അനുമതി നല്കിയതുമായ മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിന് ഫലപ്രദമല്ല എന്നാണ് ആശങ്കപ്പെടുന്നത്.
കാസിനിവിമാബ്,ഇംഡെവിമാബ് എന്നീ ആന്റിബോഡികള്‍ ചേര്‍ത്ത മിശ്രിതം കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ അടുത്തിടെ ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഇതിന് ഒരു ഡോസിന് 59750 രൂപയാണ്. പുതിയ ഡെല്‍റ്റ പ്ലസിന് ഈ മരുന്ന് ഫലപ്രദമല്ലെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്.
വൈറസിന്റെ സ്പൈക്ക് പ്രോട്ടീനെതിരെ പ്രവര്‍ത്തിച്ച് ശരീരകോശത്തില്‍ കയറുന്നത് തടയുക ലക്ഷ്യമിട്ടാണ് ഈ മരുന്ന് നിര്‍മിച്ചിരിക്കുന്നത്. ഡെല്‍റ്റ പ്ലസ് എത്രത്തോളം വ്യാപനശേഷിയുള്ളതും മാരകവുമാണെന്ന കാര്യത്തില്‍ പഠനം നടക്കുന്നതേയുള്ളു.
Discussion about this post