വിദേശിയായ ഈ ഭീമന് മുളക് നമ്മുടെ തീന്മേശയില് സ്ഥാനം പിടിച്ചിട്ട് കാലങ്ങളേറെയായി. നമ്മള് ഭക്ഷണത്തിന് നിറവും രുചിയും നല്കാന് വേണ്ടി മാത്രമാണ് ക്യാപ്സിക്കം ഉപയോഗിക്കാറുള്ളത്. എന്നാല്‍ പോഷകങ്ങളുടെ ഒരു കലവറ തന്നെയുണ്ട് ക്യാപ്സിക്കത്തില്‍. വിറ്റാമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍, നാരുകള്‍, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് ക്യാപ്സിക്കം.
ക്യാപ്സിക്കം പച്ചക്കോ, വേവിച്ചോ കഴിക്കുന്നത് ഏറെ നല്ലതാണ്. ക്യാപ്സിക്കം കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ക്യാപ്സിക്കത്തിലെ കൈന് എന്ന ഘടകത്തിന് രക്തക്കുഴലുകളെ റിലാക്സ് ചെയ്യാനുള്ള കഴിവുണ്ട്. ഉയര്‍ന്ന കൊളസ്ട്രോളും, രക്തക്കുഴലുകളില്‍ തടസ്സവുമുള്ളവര്ക്ക് ഈ ഘടകം ഫലപ്രദമാണ്. വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമായ ക്യാപ്സിക്കം ഫലപ്രദമായ ഒരു ആന്റിഓക്സിഡന്റാണ്. രക്തക്കുഴലുകള്‍, ചര്‍മ്മം, അവയവങ്ങള്‍, അസ്ഥികള്‍ എന്നിവയ്ക്കൊക്കെ ആരോഗ്യകരമാണ് ക്യാപ്സിക്കം. ക്യാപ്സിക്കം പതിവായി കഴിക്കുന്നത് കരപ്പന് തടയാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
ക്യാപ്സിക്കത്തിന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്ന് അതിന്റെ വേദനസംഹാര ശേഷിയാണ്. വേദനയുടെ തരംഗങ്ങള്‍ ചര്‍മ്മത്തില്‍ നിന്ന് നട്ടെല്ലിലേക്ക് പ്രവഹിക്കുന്നത് തടയാന്‍ ക്യാപ്സിക്കത്തിലെ ക്യാപ്സാസിന് എന്ന ഘടകം സഹായിക്കും. ക്യാപ്സിക്കം കലോറി വളരെ കുറഞ്ഞ തോതില്‍ അടങ്ങിയവയാണ്. കൊഴുപ്പ് എരിച്ച് കളയാനും മെറ്റബോളിസവും വിഷാംശത്തെ പുറന്തള്ളുന്നത് വേഗത്തിലാക്കാനും ക്യാപ്സിക്കം സഹായിക്കും.
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ക്യാപ്സിക്കം നല്ലൊരു പരിഹാരമാണ്. ദഹനത്തെ മെച്ചപ്പെടുത്തുകയും, ഉദരസംബന്ധമായ പ്രശ്നങ്ങളായ വായുക്ഷോഭം, വയറ്റിലെ അസ്വസ്ഥതകള്‍, അതിസാരം, തുടങ്ങി അടിവയറ്റിലെ വേദന വരെ ഭേദമാക്കാന്‍ ക്യാപ്സിക്കം സഹായിക്കും. പ്രമേഹത്തെ നിയന്ത്രിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരേ തോതില്‍ നിലനിര്‍ത്താനും ക്യാപ്സിക്കം സഹായിക്കും. ക്യാപ്സിക്കത്തിലെ കൈന് എന്ന ഘടകം വേദന കുറയ്ക്കാനും, ആര്‍ത്രൈറ്റിസ്, സന്ധിവാതം എന്നിവയെ ചെറുക്കാനും സഹായിക്കും.
Discussion about this post