സൂറിക് :കോവിഡ് വാക്‌സിനേഷന്റെ പ്രതിദിന കണക്കില്‍ ലോകത്ത് തന്നെ മുന്നിലെത്തി സാധാരണജീവിതത്തിലേക്ക് മടങ്ങുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. രാജ്യത്തെ റസ്റ്ററന്റുകളും ബാറുകളും തുറന്നു, കായിക ആഘോഷങ്ങളും തുടങ്ങി.
വാക്‌സീന്‍ എടുക്കാത്ത നൂറ് പേരില്‍ പത്ത് പേര്‍ക്ക് എന്ന തോതിലാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രതിദിന കോവിഡ് വാക്‌സിനേഷന്‍. ലോകത്ത് ഇസ്രയേലിലും യുഎസ്സിലും മാത്രമാണ് ഇതിലും ഉയര്‍ന്ന പ്രതിരോധ കുത്തിവെയ്പ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. 81 ലക്ഷം പേരുള്ള രാജ്യത്ത് പ്രതിദിനം 80,000 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കുന്നത്. ഫൈസറും മോഡേണയുമാണ് രാജ്യത്തുപയോഗിക്കുന്ന വാക്‌സീനുകള്‍. തികച്ചും സൗജന്യമായാണ് ഇവ നല്‍കുന്നത്.
രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ അഞ്ചിലൊന്ന് പേര്‍ക്കും ഇതുവരെ വാക്‌സിനേഷന്‍ ലഭിച്ചു. മൂന്നിലൊന്ന് പേര്‍ക്ക് ഒരു ഡോസെങ്കിലും കിട്ടി.വരും ആഴ്ചകളില്‍ പ്രതിരോധ കുത്തിവെയ്പ്പിന്റെ തോത് ഇനിയും ഉയരും.ആവശ്യത്തിന് വാക്‌സീന്‍ ലഭ്യമായിട്ടും യുവ ജനങ്ങളില്‍ നല്ലൊരു വിഭാഗം വാക്‌സീനോട് വിമുഖത കാട്ടുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇവരെ വാക്‌സീനിലേക്ക് ആകര്‍ഷിക്കുന്ന പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. വാക്‌സീന്‍ എടുത്തവര്‍ക്ക് നിയമപരമായി കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന നീക്കങ്ങളും നടത്തുന്നു.
അടുത്ത രണ്ട് മാസം കൊണ്ട് വാക്‌സീന്‍ എടുക്കാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും നല്‍കാന്‍ ആവശ്യമായ വാക്‌സീന്റെ ലഭ്യത ഉറപ്പു വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ആയിരത്തില്‍ താഴെയാണ് നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രതിദിന കോവിഡ് കേസുകള്‍. ഒക്ടോബറിന് ശേഷം ആദ്യമായാണ് കേസുകള്‍ ആയിരത്തില്‍ താഴെ എത്തുന്നത്.
Discussion about this post