ന്യൂഡല്‍ഹി : വാക്സീന് ക്ഷാമം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ പരാതി ഉന്നയിക്കുന്നതിനിടെ ജൂണില്‍ കോവീഷീല്‍ഡ് വാക്സീന് ഒമ്പത് മുതല്‍ പത്ത് കോടി വരെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനെ അറിയിച്ചു.ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിലവിലെ ഉത്പാദനശേഷിയായ 6.5 കോടിയില്‍ നിന്ന് ഉത്പാദനം പത്ത് കോടി ഡോസുകളായി വര്‍ധിപ്പിക്കുമെന്നാണ് വാഗ്ദാനം.വാക്സീന് ഉത്പാദനത്തിനായി കോവിഡിന്റെ വെല്ലുവിളികള്‍ക്കിടയിലും ജീവനക്കാര്‍ രാപ്പകല്‍ അധ്വാനിക്കുകയാണെന്ന് കമ്പനി കത്തില്‍ പറഞ്ഞു.
മെയില്‍ ഉത്പാദിപ്പിച്ച 6.5 കോടിയില്‍ നിന്ന് ജൂണില്‍ പത്ത് കോടി വരെ വാക്സീന് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഉത്പാദിപ്പിക്കാനാവുമെന്ന് സീറം ഇന്റസ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് കത്തിലൂടെ അറിയിച്ചു.
വാക്സീന് ഉത്പാദനത്തിന് എല്ലാ പിന്തുണയും നല്കി ഒപ്പം നിന്നതിന് അമിത് ഷായ്ക്ക് കത്തിലൂടെ നന്ദിയും അദ്ദേഹം പറയുന്നുണ്ട്.ജൂണില്‍ 6.5 കോടിയും ജൂലൈയില്‍ 7 കോടിയും ഓഗസ്റ്റിലും സെപ്റ്റംബറിലും പത്ത് കോടി വീതവും വാക്സീന് ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തേ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.
സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവീഷീല്‍ഡ്, ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവാക്സീന് എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.
Discussion about this post