ന്യൂഡല്‍ഹി : മറ്റ് രാജ്യങ്ങള്‍ ഒരു വര്‍ഷമായി വാക്സീനുകള്‍ വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ വൈകിപ്പോയതായി മുതിര്‍ന്ന വൈറോളജിസ്റ്റ് ഡോ.ഗഗന്‍ദീപ് കാങ്.സുപ്രീകോടതി നിയോഗിച്ച മെഡിക്കല്‍ ഓക്സിജന്‍ വിതരണ സമിതിയിലെ അംഗമാണ് ഗഗന്‍ദീപ്.
മറ്റു ലോകരാഷ്ട്രങ്ങള്‍ ഒരു വര്‍ഷമായി വാക്സീനുകള്‍ വാങ്ങുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ മഹാരാഷ്ട്ര, ഒഡിഷ, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പടെ നിരവധി സംസ്ഥാനങ്ങള്‍ ആഗോള ടെന്‍ഡര്‍ വഴി വാക്സീന് നേരിട്ട് വാങ്ങാനൊരുങ്ങുമ്പോഴാണ് ഗഗന്‍ദീപിന്റെ വിമര്‍ശനം.സൈഡസ് കാഡില,ബയോളജിക്കല്‍ ഇ തുടങ്ങി ഈ വര്‍ഷം അവസാനത്തോടെ തയ്യാറാകുന്ന വാക്സീനുകള്‍ നിര്‍മിക്കുന്ന എല്ലാ കമ്പനികളെയും സമീപിണമെന്ന് ഗഗന്‍ദീപ് പറഞ്ഞു.
അവരോട് കഴിയുന്നത്ര ഉല്പാദിപ്പിക്കാന് പറയുക.ഈ രീതിയില്‍ കൂടുതല്‍ ഡോസുകള്‍ ലഭിക്കുമെന്ന് കരുതുന്നു.തീര്‍ച്ചയായും റിസ്ക് എടുക്കണം. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് ഭാവിയിലേക്കും ഉപകാരപ്രദമാകുമെന്ന് ഗഗന്‍ദീപ് വ്യക്തമാക്കി. രാജ്യത്ത് ഉപയോഗിക്കാതെ വിദേശത്തേക്ക് കയറ്റുമതി ചെയ്തതടക്കമുള്ള ഇന്ത്യയുടെ നയം വ്യാപകമായി വിമര്ശിക്കപ്പൈട്ടിരുന്നു. വാക്സീന്റെ അഭാവത്തില്‍ പല സംസ്ഥാനങ്ങളിലെയും വിതരണ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടിയിരിക്കുകയാണ്.
Discussion about this post