ന്യൂഡല്‍ഹി : കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ലോക്ക്ഡൗണ്‍ പിന്‍വലിക്കുക സാധ്യമല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി.
രണ്ടാം തരംംഗം എത്രനാള്‍ നീളുമെന്ന് അറിയില്ലെന്നും കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും യുദ്ധം ജയിച്ചുവെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങളില്‍ നിന്ന് വലിയ സഹകരണമാണ് ലഭിച്ചതെന്നും അതാണ് കോവിഡ് കേസുകളുടെ ഗണ്യമായ കുറവിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
कोरोना के ख़िलाफ़ दिल्लीवासियों की कोशिशों से स्थिति बेहतर हो रही है, हमें इसी तरह अनुशासित रहना है | Press Conference | LIVE https://t.co/jSIrwjVQpL
— Arvind Kejriwal (@ArvindKejriwal) May 23, 2021
“എല്ലാവരിലും വാക്സീന് എത്തിക്കുകയാണ് അടുത്ത ലക്ഷ്യം. ഏറ്റവും കുറഞ്ഞ സമയത്തില്‍ ഇത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.മൂന്ന് മാസത്തിനുള്ളില്‍ എല്ലാവര്ക്കും വാക്സീന് ലഭ്യമാക്കും. സംസ്ഥാനത്ത് വാക്സീന് ക്ഷാമമുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും എന്ത് വില കൊടുത്തും വാക്സീന് സ്വന്തമാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും.”
“ഒരു കുടുംബമെന്ന പോലയാണ് നാം വൈറസിനെ നേരിട്ടത്. പ്രാണവായു കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടായി.ഇപ്പോഴും പ്രശ്നം നിലനില്ക്കുന്നു.എന്നാല്‍ ഇതിന് നമ്മള് പരിഹാരം കണ്ടുപിടിക്കുക തന്നെ ചെയ്യും. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്തിന്റെ പൊസിറ്റിവിറ്റി നിരക്ക് 2.5 ശതമാനമായി കുറഞ്ഞു. അതിന് മുന്‍പ് 35 ശതമാനമായിരുന്നു.പ്രതിദിനം 28,000 കേസുകള്‍ വരെ എത്തി.24 മണിക്കൂറില്‍ സംസ്ഥാനത്ത് 1600 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്.” കേജരിവാള്‍ പറഞ്ഞു.
Discussion about this post