ഒട്ടാവ : 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനൊരുങ്ങി കാനഡ.ഫൈസര്‍- ബയോടെക്ക് വാക്‌സീന്‍ നല്‍കാനാണ് അനുമതി.
ഈ പ്രായക്കാര്‍ക്ക് വാക്‌സീന്‍ നല്‍കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം കണക്കിലെടുത്താണ് നടപടി.
യുഎസിലും ഈ പ്രായപരിധിയിലുള്ള കുട്ടികളില്‍ വാക്‌സീന്‍ ഉപയോഗിക്കാന്‍ ഫൈസര്‍ അനുമതി തേടിയിട്ടുണ്ട്.
16 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ നേരത്തേ കാനഡ അനുമതി നല്‍കിയിരുന്നു.വാക്‌സീന്റെ ഇന്ത്യയിലെ ഉപയോഗത്തിനായി അടിയന്തര അംഗീകാരം ആവശ്യപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബര്‍ലൗ അറിയിച്ചു.
Discussion about this post