പട്ന : കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ബീഹാറില്‍ മെയ് 15 വരെ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്തതിന് സര്‍ക്കാരിന് പട്ന ഹൈക്കോടതിയുടെ ശകാരം ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം.
സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ കോടതിയ്ക്കത് ചെയ്യേണ്ടി വരും എന്നായിരുന്നു താക്കീത്.
മെയ് 15 വരെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് നേരത്തേ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകളാണ് നിലവില്‍ ബീഹാറിലുള്ളത്. തിങ്കളാഴ്ച മാത്രം 11,407 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post