കുഞ്ഞുങ്ങള്‍ളെ പരിചരിക്കുമ്പോള്‍ നമ്മള്‍ ഏറെ ശ്രദ്ധിക്കേണം. ചില വസ്തുക്കള്‍ അവരില്‍ അലര്‍ജിയൊക്കെ ഉണ്ടാക്കും. എന്നാല്‍ വേറെ ചില സാധനങ്ങള്‍ നല്‍കുന്നത് കുഞ്ഞുങ്ങള്‍ക്ക് ഒരുപാട് ഗുണം ചെയ്യും. അങ്ങനെയുളള സസ്യമാണ് ബ്രഹ്മി. കാരണവന്മാര്‍ പറഞ്ഞു പരീക്ഷിച്ചു വിജയിച്ച മരുന്നുകളാണിത്.
ദിവസവും കുട്ടികള്‍ക്ക് കുറച്ച് ബ്രഹ്മനീരു നല്‍കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കും. പല ആയുര്‍ വേദ മരുന്നുകളിലേയും പ്രധാന ചേരുവയാണ് ബ്രഹ്മി.
ഓര്‍മയ്ക്കും ബുദ്ധിയ്ക്കും
ബ്രഹ്മി കുട്ടികളുടേയും കുഞ്ഞുങ്ങളുടേയും ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കുമെല്ലാം സഹായിക്കുന്ന നല്ലൊരു മരുന്നാണ്. കുട്ടികളുടെ തലച്ചോര്‍ വികാസത്തിനുള്ള പല മരുന്നുകളിലും ബ്രഹ്മി ഒരു പ്രധാന ചേരുവയാണ്.
സ്ട്രെസ്, ഡിപ്രഷന്‍
ഇത്തരത്തിലുളള പല പ്രശ്നങ്ങള്‍ക്കുമുള്ള മരുന്നാണ് ബ്രഹ്മി. പരീക്ഷാക്കാലത്തും മറ്റും കുട്ടികള്‍ക്കുണ്ടാകാന്‍ ഇടയുളള ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ബ്രഹ്മി. നാഡികളെ ഉത്തേജിപ്പിയ്ക്കുന്നതിലൂടെയാണ് ഇത് ബ്രെയിന്‍ സംബന്ധമായ ഗുണങ്ങള്‍ നല്‍കുന്നത്.
മലബന്ധം
കുട്ടികളിലെ മലബന്ധം നീങ്ങാനുള്ള നല്ലൊരു മരുന്നു കൂടിയാണ് ബ്രഹ്മി. ബ്രഹ്മി നീരില്‍ ശര്‍ക്കര ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കുന്നത് മലബന്ധം മാറാനുളള നല്ലൊരു മരുന്നാണ്. അല്ലെങ്കില്‍ ഇതില്‍ തേന്‍ ചേര്‍ത്തോ ബ്രഹ്മിനീരു തനിയെയോ നല്‍കാം. കുട്ടികളേയും നവജാത ശിശുക്കളേയും അലട്ടുന്ന മലബന്ധം എന്ന പ്രശ്നത്തിന് ഇത് പരിഹാരമാകും.
വയറിന്റെ ആരോഗ്യത്തിനും
വയറിന്റെ ആരോഗ്യത്തിനും മികച്ച മരുന്നാണ് കുട്ടികള്‍ക്കു ബ്രഹ്മി നീര്. ദഹന പ്രശ്നങ്ങള്‍ക്കുളള നല്ലൊരു മരുന്നാണിതെന്നു പറയാം. ബ്രഹ്മി ചെറൂചൂടുള്ള പശുവിന്‍ പാലില്‍ കലര്‍ത്തി കുടിച്ചാല്‍ ഇത് വയറിന്റെ ആരോഗ്യം നന്നാക്കും. വയറു വേദന പോലെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്.
ഉറക്കത്തിന്
ബ്രഹ്മി കാല്‍പാദത്തിനടിയില്‍ അരച്ചിടുന്നതും ഇത് എണ്ണ ചേര്‍ത്തു നിറുകയിലിടുന്നതും ഉറക്കം വരാന്‍ വളറെ നല്ലതാണ്. ഉറക്കക്കുറവുള്ള കുട്ടികള്‍ക്കായി ഈ വഴി പരീക്ഷിച്ചു നോക്കാം. മുതിര്‍ന്നവര്‍ക്കും . പ്രയോജനമുണ്ടാകും.
പ്രതിരോധ ശേഷി
കുട്ടികള്‍ക്കു പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണ് ബ്രഹ്മി. ഇത് കുട്ടികള്‍ക്കു വരാനിടയുള്ള രോഗങ്ങളില്‍ നിന്നും രക്ഷ നല്‍കുന്നു.