ഹൊറര്‍ സിനിമാ പ്രേമികള്‍ക്ക് ഒരു ഹാപ്പി ന്യൂസ്. പ്രേത സിനിമകള്‍ കണ്ടാല്‍ ചില ആരോഗ്യഗുണങ്ങളുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. സംഗതി സത്യമാണ്. ഹൊറര്‍ സിനിമകളുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണ് എന്നൊന്ന് നോക്കാം.
കലോറി കത്തിച്ചു കളയുന്നു
എന്തിനാണ് നമ്മള് എല്ലാവരും ജിമ്മിലും മറ്റും പോയും ആഹാരം നിയന്ത്രിച്ചും കഷ്ടപ്പെടുന്നത്. ശരീരത്തിലെ അമിത കലോറിയെ എരിച്ചു കളയാനല്ലേ. എങ്കില്‍ കേട്ടോളൂ. കലോറി കത്തിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പ്രേതസിനിമകള്‍ കാണുക എന്നത്. 2012ല്‍ യുകെയില്‍ നടത്തിയൊരു പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
പത്തു പേരില്‍ നടത്തിയ ഈ പഠനത്തില്‍ ഏറ്റവും ഭയപ്പെടുത്തുന്ന പ്രേതസിനിമ കണ്ട ആളുടെ ശരീരത്തില്‍ നിന്നാണ് ഏറ്റവുമധികം കലോറി നഷ്ടമായത്. ഈ സമയം ഇയാളുടെ ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം എന്നിവ പതിവിലും കൂടുതലായിരുന്നു. ടെന്‍ഷന്‍ ഉണ്ടാകുന്ന സമയത്ത് പുറപ്പെടുവിക്കുന്ന അഡ്രനെലിന്‍ ഹോര്‍മോണ്‍ ഉത്പാദനം ഈ സമയം ഇവര്‍ക്ക് അമിതമായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതിരോധശേഷി കൂട്ടും
പ്രേതസിനിമകള്‍ കാണുമ്പോള്‍ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിക്കും . ഒപ്പം വൈറ്റ് ബ്ലഡ് സെല്ലുകളുടെ ഉത്പാദനം വര്‍ദ്ധിക്കും. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടും.
മൂഡ് മാറ്റങ്ങള്‍
പ്രേതസിനിമകള്‍ കാണുമ്പോള്‍ നമ്മളില്‍ നെഗറ്റീവ് വികാരമാണ് ഉണ്ടാകുന്നതെങ്കിലും സിനിമ വിട്ടിറങ്ങുന്നതോടെ മനസ് റിലാക്സ് ആകുകയും കൂടുതല്‍ സന്തോഷം തോന്നുകയും ചെയ്യുമെന്ന് മനശാസ്ത്രവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ കൊച്ചുകുട്ടികളെ ഇത്തരം ഹൊറര്‍ സിനിമകള്‍ കാണിക്കുന്നതിനോട് മനശാസ്ത്രവിദഗ്ധര്‍ അനുകൂലിക്കുന്നില്ല. ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങളില്‍ ഇത് മാനസികപിരിമുറുക്കവും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുമെന്ന് അവര്‍ പറയുന്നു. മാത്രമല്ല ഇത് അവരുടെ മാനസികനിലയെ ബാധിക്കാനും സാധ്യതയുണ്ട്.
Discussion about this post