ധാരാളം പോഷക ഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്. ധാരാളം മിനറല്‍സ് ഫൈബര്‍, ആന്റിയോക്‌സിന്റുകള്‍ എന്നിവ അടങ്ങിട്ടുള്ള ബീറ്റ്‌റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പോഷക സമ്പൂഷ്ടമായ ബീറ്റ്‌റൂട്ട് ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്. കുട്ടികള്‍ക്ക് ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. കരള്‍സംബന്ധമായ രോഗങ്ങള്‍ അകറ്റാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ദിവസവും ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുക.
മുടികൊഴിച്ചിലിനെ തടയുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. പൊട്ടാസ്യത്തിന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ബീറ്റ്റൂട്ടില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുടി വളരാന്‍ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ ദിവസവും ബീറ്റ്‌റൂട്ട് വിഭവങ്ങള്‍ ധാരാളം കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
ബീറ്റ്‌റൂട്ട് ജ്യൂസ് ഉണ്ടാക്കേണ്ട വിധം…
ബീറ്റ്‌റൂട്ട് 1/2 കിലോ
പഞ്ചസാര 1/2 കിലോ
വെളളം ആവശ്യത്തിന്
പാല്‍ ആവശ്യത്തിന്
ആദ്യം ബീറ്റ്‌റൂട്ട് ചെറിയ കഷ്ണങ്ങളായി അരിഞ്ഞശേഷം നന്നായി വേവിച്ചെടുക്കുക.ശേഷം പഞ്ചസാര പാനിയാക്കുക. ചൂടാറിയ ശേഷം ബീറ്റ്‌റൂട്ട് മിക്‌സിയില്‍ പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. ഇത് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. വിളമ്പാന്‍ നേരം കാല്‍ കപ്പ് ജ്യൂസില്‍ ഫ്രിഡ്ജില്‍ വച്ചു കട്ടയാക്കിയ പാല്‍ അടിച്ചത് ചേര്‍ത്തിളക്കി വിളമ്പുക.
Discussion about this post