നിരവധി പേര്‍ക്ക് ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് തുമ്മല്‍. ചില ആളുകളില്‍ രാവിലെ എഴുന്നേറ്റ ഉടന്‍ നിര്‍ത്താതെയുള്ള തുമ്മലുണ്ടാകാറുമുണ്ട്. രാവിലെയുള്ള തുമ്മലിനെ ഇന്ന് പലരും നിസാരമായാണ് കാണാറുള്ളത്. ഈ തുമ്മല്‍ ചിലപ്പോള്‍ 15 മിനിറ്റ് വരെ നീണ്ടുനില്‍ക്കും. മറ്റ് സമയങ്ങളിലൊന്നും ഈ കുഴപ്പമുണ്ടാകുകയുമില്ല. എന്തുകൊണ്ടാണ് രാവിലെ ഈ തുമ്മല്‍ അനുഭവപ്പെടുന്നത്. അതിന് എന്തെങ്കിലും മരുന്ന് കഴിക്കേണ്ടതുണ്ടോ എന്നെല്ലാം പലരും ചോദിക്കാറുണ്ട്.
അലര്‍ജിയുള്ളവരിലാണ് രാവിലെ എഴുന്നേറ്റ ഉടന്‍ തുമ്മല്‍ ഉണ്ടാകുന്നത്. തുമ്മല്‍ കൂടിയാല്‍ പിന്നെ അത് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് തടസവുമുണ്ടാക്കും. ഇത് ശ്വാസമുട്ടലിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
തുമ്മല്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികള്‍ നോക്കാം…
തുമ്മല്‍ സ്ഥിരമായി ഉള്ളവര്‍ ആപ്പിള്‍, ബീറ്റ് റൂട്ട്, കാരറ്റ് ജ്യൂസ് കുടിക്കണം. മോരോ തൈരോ കഴിക്കരുത്. പഞ്ഞി മെത്തയില്‍ കിടക്കണം. മുറിയില്‍ ശുദ്ധ വായൂ കേറണം , സത്ത് കൂടുതല്‍ ഉള്ള ഭക്ഷണം കഴിക്കണം. തലയില്‍ തേക്കാന്‍ ശുദ്ധമായ വെളിച്ചെണ്ണ നല്ലത്, ഭക്ഷണത്തില്‍ നാടന്‍ പശുവിന്റെ നെയ്യ് ഉള്‍പ്പെടുത്താം. പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് നോക്കാം.
തേന്‍
തുമ്മല്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് തേന്‍. തേനില്‍ ഡക്‌സ്‌ട്രോമിത്തോഫന്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മല്‍, ജലദോഷം എന്നിവ അകറ്റാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ തേനില്‍ അല്‍പം നാരങ്ങനീര് ചേര്‍ത്ത് കഴിക്കുന്നത് തുമ്മല്‍ ശമിക്കാന്‍ സഹായിക്കും.
പുതിനച്ചെടി
ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് പുതിനച്ചെടി. പുതിനാ ജലദോഷം, ചുമ എന്നിവ അകറ്റാന്‍ മാത്രമല്ല മുറിവുണ്ടായാല്‍ പെട്ടെന്ന് ഉണങ്ങാനും സഹായിക്കുന്നു. രണ്ട് സ്പൂണ്‍ പുതിനയിലയുടെ നീരും ഒരു നുള്ള് കുരുമുളകും അല്‍പം തേനും ചേര്‍ത്ത് കഴിച്ചാല്‍ തുമ്മല്‍ കുറയ്ക്കാനാകും.
ഇഞ്ചി
ജലദോഷം, ചുമ എന്നിവ അകറ്റാന്‍ ഏറ്റവും നല്ലതാണ് ഇഞ്ചി. ആദ്യം ഇഞ്ചി നന്നായി കഴുകിയ ശേഷം ചെറുചൂടുവെള്ളത്തിലിട്ട് വയ്ക്കുക. വെള്ളത്തിലിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കുടിക്കുക. ഇഞ്ചിയില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും തുമ്മല്‍ അകറ്റാന്‍ വളരെ നല്ലതാണ്.
ഏലയ്ക്ക
ഏലയ്ക്കാപ്പൊടി തേനില്‍ ചാലിച്ച് കഴിക്കുന്നത് ചുമ, ജലദോഷം എന്നിവ അകറ്റാന്‍ സഹായിക്കും. ഏലയ്ക്ക വെറുതെയോ ചായയിലോ ചേര്‍ത്ത് കഴിക്കുന്നത് തുമ്മല്‍ അകറ്റാന്‍ നല്ലതാണ്.
തുളസിയില
ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത്, തിളപ്പിച്ച് നേര്‍ പകുതിയാക്കി കഴിച്ചാല്‍ ജലദോഷം, ചുമ, എന്നിവ ശമിക്കും.
Discussion about this post