ബലാത്സംഗം തടയുന്ന കോണ്ടം വിപണിയില്‍ ലഭിക്കുമെന്ന തരത്തില്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമണങ്ങള്‍ വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ പലരും സത്യാവസ്ഥ അറിയാതെ വ്യാപകമായി വാര്‍ത്ത ഷെയര്‍ ചെയ്യുന്നുമുണ്ട്.
‘പുറത്ത് പോകുന്ന സമയത്ത് റേപെക്സ് എന്ന കോണ്ടം ധരിച്ചുകൊണ്ട് പോവുക. ആരെങ്കിലും നിങ്ങളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരുടെ ലിംഗം ഈ കോണ്ടത്തിനുള്ളില്‍ കുടുങ്ങും. ഒരു ഡോക്ടറുടെ സഹായം തേടാനാകാതെ ഇത് നീക്കം ചെയ്യാന്‍ സാധിക്കില്ല’ എന്നാണ് ഫേസ്ബുക്കില്‍ വ്യാപകമായ പ്രചാരണം വിശദമാക്കുന്നത്. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തിലുള്ള കോണ്ടം വിപണിയില്‍ ലഭ്യമല്ല.
എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റല്ലതാനും, 2010 ല്‍ സൗത്ത് ആഫ്രിക്കയില്‍ ബലാത്സംഗം തടയുന്ന തരത്തിലുള്ള കോണ്ടം കണ്ടുപിടിച്ചിരുന്നു. എന്നാല്‍ ഈ കോണ്ടം വ്യാവസായികാടിസ്ഥാനത്തില്‍ ഇതുവരെയും വിപണിയിലെത്തിയിട്ടില്ല. ഒരു ദശാബ്ദത്തിന് മുന്‍പ് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധനാണ് സ്ത്രീകള്‍ക്ക് ധരിക്കാവുന്ന രീതിയിലുള്ള കോണ്ടം നിര്‍മ്മിച്ചത്. ‘ബലപ്രയോഗത്തിലൂടെ ലിംഗം യോനിയിലേക്ക് പ്രവേശിപ്പിക്കുന്ന സമയത്ത് കോണ്ടത്തിലെ ഹുക്കുകള്‍ ലിംഗത്തില്‍ തറച്ച് കയറുന്ന തരത്തിലാണ് ഈ കോണ്ടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡോ. സോണറ്റ് എഹ്ലേഴ്സ് ആണ് ഈ കോണ്ടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഈ കോണ്ടത്തിന്റെ പ്രോട്ടോടൈപ്പ് പുറത്തിറങ്ങുകയും ചെയ്തിരുന്നു. റേപ് ആക്സ് എന്ന സംവിധാനമാണ് പിന്നീട് റെപെക്സ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. വലിയ രീതിയില്‍ നിര്‍മ്മാണം നടത്താനുള്ള പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതിനാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ കോണ്ടം ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും സോണറ്റ് എഹ്ലേഴ്സ് വ്യക്തമാക്കി.
Discussion about this post