വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാര്‍വാഴ. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കറ്റാര്‍റ്വാഴയില്‍ ജീവകങ്ങള്‍, അമിനോഅമ്ലങ്ങള്‍, ഇരുമ്പ്, മാംഗനീസ്, കാല്‍സ്യം, സിങ്ക്, എന്‍സൈമുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയിരിപ്പുണ്ട്. സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് കറ്റാര്‍വാഴ.
കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടിയാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. അല്‍പ്പം കറ്റാര്‍വാഴ ജെല്‍, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് മുഖത്ത് തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ച്ചയില്‍ രണ്ടു തവണയെങ്കിലും ഇത് പുരട്ടുന്നത് വളരെ നല്ലതാണ്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാട് എന്നിവ അകറ്റാന്‍ ഇത് സഹായിക്കും. കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും.
മുടികൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ ജെല്‍, മുട്ടയുടെ വെള്ള എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. താരന്‍ അകറ്റാന്‍ നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ജെല്‍, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.
പല തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് ലേപനം ചെയ്യുന്നത് ഫലപ്രദമാണ്. ത്വക്കിലെ തടിപ്പു മാറുവാനും മൃദുത്വവും നിറവും തിളക്കവും നല്‍കി ത്വക്കിന് ഭംഗികൂട്ടാനും കറ്റാര്‍വാഴയുടെ നീരിന് കഴിയും. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്.
Discussion about this post