നമ്മുടെ നാട്ടിലെ പച്ചക്കറികളുടെ കൂട്ടത്തില്‍ പുതിയതായി എത്തിയ ഒരു താരമാണ് ബ്രോക്കോളി. ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രോക്കോളി.
ധാരാളം നാരുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയില്‍ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ബ്രോക്കോളി.
കാന്‍സറിനെ തടയാന്‍ വളരെ നല്ല പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളി പോലുള്ള ക്രൂസിഫെറസ് പച്ചക്കറികളുടെ ഉപയോഗം പ്രോസ്റ്റേറ്റ് അര്‍ബുദം തടയുമെന്ന് പഠനങ്ങള്‍ പറയുന്നത്. പ്രോസ്റ്റേറ്റ് അര്‍ബുദം, കുടലിലെ അര്‍ബുദം, ഗര്‍ഭാശയകാന്‍സര്‍, സ്തനാര്‍ബുദം എന്നിവ തടയാനും ബ്രോക്കോളി സഹായിക്കും
ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ ബ്രോക്കോളി സഹായിക്കും. ബ്രോക്കോളിയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഡിഎന്‍എ യുടെ കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനും ഓസ്റ്റിയോആര്‍ത്രൈറ്റിസിനെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് ഗുണകരമാണെന്നാണ് പറയപ്പെടുന്നു. നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നതിലൂടെ സാധിക്കും.
ജലദോഷം, ചുമ, തുമ്മല്‍ എന്നിവ അകറ്റാന്‍ വളരെ നല്ലതാണ് ബ്രോക്കോളി. ബ്രോക്കോളിയില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ബ്രോക്കോളി സഹായിക്കുന്നു. വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസവും ബ്രോക്കോളി കഴിക്കാന്‍ ശ്രമിക്കുക. വിറ്റാമിന്‍ കെ, അമിനോ ആസിഡ്, മിനറല്‍സ് എന്നിവ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും
ബീറ്റാകരോട്ടിന്‍, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കണ്ണിന്റെ ആരോഗ്യത്തിനു വളരെയധികം ഗുണപ്രദമാണ്. മാക്യുലര്‍ ഡീജനറേഷന്‍, തിമിരം എന്നിവയ്ക്കെതിരെ ഇവ ഫലപ്രദമായി പ്രവര്‍ത്തിക്കും. ഇതിലടങ്ങിയിരിക്കുന്ന സള്‍ഫറാഫേന്‍ ശ്വാസകോശ അണുബാധകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കും.
Discussion about this post