പ്രകൃതിയില്‍നിന്നു ഒരു മായവും കലര്‍പ്പുമില്ലാത്ത ലഭിക്കുന്ന വെള്ളമാണ് കരിക്കിന്‍വെള്ളം. ഇത് കുടിക്കുന്നതിലൂടെ ആരോഗ്യം മാത്രമല്ല സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ കഴിയും. ധാരാളം ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും അടങ്ങിയ കരിക്കിന്‍ വെള്ളം പല രോഗങ്ങള്‍ ഭേദമാക്കാനും സഹായിക്കുന്ന ഒന്നാണ്.
കിഡ്നി സ്റ്റോണ്‍ പോലുള്ള രോഗത്തിന് മികച്ച മരുന്നാണ് കരിക്കിന്‍ വെള്ളം. കരിക്കിന്‍ വെള്ളത്തില്‍ ധാരാളം ഇലക്ട്രോലൈറ്റ്സും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. മൂത്രവിസര്‍ജ്ജനം സുഗമമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കരിക്കിന്‍ വെള്ളം. ഇതിലെ പൊട്ടാസ്യം, മഗ്‌നീഷ്യം, മിനറല്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. കരിക്കിന്‍ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിന്‍ വെള്ളം ഗുണകരമാണ്.
കരിക്കിന്‍ വെള്ളം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് . വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് കരിക്കിന്‍ വെള്ളം. നിയാസിന്‍, ഫിറിഡോക്‌സിന്‍, റിബോഫ്‌ലബിന്‍ പോലുള്ള വിറ്റാമിനുകള്‍ കരിക്കിന്‍ വെള്ളത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് കരിക്കിന്‍ വെള്ളത്തിനുണ്ട്.
ഗര്‍ഭിണികള്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഗര്‍ഭകാലത്ത് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മലബന്ധം പ്രശ്‌നം അകറ്റാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ് കരിക്കിന്‍ വെള്ളം. വരണ്ട ചര്‍മ്മം, മുഖത്തെ ചുളിവുകള്‍, മുഖക്കുരു എന്നിവ ഇല്ലാതാക്കാന്‍ ദിവസവും കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കരിക്കിന്‍ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും.
Discussion about this post