സര്‍ബത്തിലും ഫലൂദയിലും ജ്യൂസിലുമൊക്കെ ഭംഗിയായി പൊങ്ങിക്കിടക്കുന്ന കസ്കസ് വെറുമൊരു രുചിക്കൂട്ട് മാത്രമല്ല. ഔഷധ ഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് കസ്കസ്. പാപ്പവറേസി സസ്യ കുടുംബത്തില്‍ പപ്പാവര്‍ സോംനി ഫെറം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കറപ്പുചെടിയുടെ കായകളില്‍ മുറിവുണ്ടാക്കി ഊറി വരുന്ന ദ്രവമാണ് കറപ്പ് എന്നറിയപ്പെടുന്നത്. ഇങ്ങനെ മുറിപ്പെടുത്താതെ ലഭിക്കുന്ന കായ്കളില്‍ നിന്നും ശേഖരിക്കുന്ന വിത്താണ് കസ്കസ്.
കസ്കസില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, റിബോഫ്ലോവിന്‍, മഗ്നീഷ്യം, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് കസ്കസ്. വിറ്റാമിന്‍ കെയും പ്രോട്ടീനും കസ്കസില്‍ ധാരാളം ഉള്ളതിനാല്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. അല്പം തൈര്, വെളുത്ത കുരുമുളക് ഇവയോടൊപ്പം കുതിര്‍ത്ത കസ്കസ് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയുക. താരന് അകറ്റാന്‍ നല്ലൊരു വഴിയാണിത്. കുതിര്‍ത്ത കസ്കസിയില് തേങ്ങാപ്പാലും ഉള്ളി അരച്ചതും ചേര്‍ത്ത് പുരട്ടിയാല്‍ തലമുടി വളരും.
അസിഡിറ്റി തടയാനും കസ്കസിന് കഴിയും. ചര്‍മത്തിലെ അണുബാധ തടയാന്‍ നല്ലതാണ്. കസ്കസ്. ഇതിലടങ്ങിയ ആന്റി ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങള്‍ ഇതിനു സഹായിക്കുന്നു. കസ്കസ് പേസ്റ്റാക്കി അതില്‍ അല്‍പ്പം നാരങ്ങാനീര് ചേര്‍ത്ത് അണുബാധയുള്ളിടത്ത് പുരട്ടിയാല്‍ ചൊറിച്ചിലും പൊള്ളലും കുറയും.
നന്നായി പൊടിച്ച കസ്കസില്‍ പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ വായ്പുണ്ണിന് ശമനമുണ്ടാകും. കസ്കസിലെ ഭക്ഷ്യനാരുകള്‍ മലബന്ധത്തിന് പറ്റിയ മരുന്നാണ്. കസ്കസിന്റെ സത്ത് പഞ്ചസാര ചേര്‍ത്തു കഴിക്കുന്നത് ഉറക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന സംയുക്തങ്ങള്‍ തലച്ചോറിനെ ഉദ്ദീപിപ്പിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ലിനോലെയ്ക് ആസിഡിന്റെ കലവറയാണ് കസ്കസ്. കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ സാന്നിധ്യം എല്ലുകള്‍ക്ക് ആരോഗ്യം നല്കുന്നു. ചര്‍മത്തിലെ അണുബാധ തടഞ്ഞ് ചര്‍മ്മം ആരോഗ്യപൂര്‍ണ്ണമാക്കാനും കസ്കസ് സഹായിക്കും. ആല്‍ഫലിനോളിക് ആസിഡും ഒമേഗ ഫാറ്റി ആസിഡും കസ്കസിലുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ച് കളഞ്ഞ് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
Discussion about this post