ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ. ടെന്‍ഷന്‍, ആരോഗ്യപരമായ മറ്റ് കാരണങ്ങള്‍ എന്നിവയായിരിക്കും ഉറക്കത്തെ പടിക്ക് പുറത്താക്കുന്നത്. നല്ല ഉറക്കമുണ്ടാകാനുള്ള ഒരു വഴിയാണ് ബനാന ടീ. പേര് സൂചിപ്പിക്കുന്നപോലെ തന്നെ വാഴപ്പഴമാണ് ഈ ചായയിലെ പ്രധാന ചേരുവ.
ബനാന ടീ നമുക്ക് തയ്യാറാക്കാവുന്ന വിധം,
വാഴപ്പഴം, വെള്ളം, കറുവപ്പട്ട തോല് എന്നിവയാണ് ബനാന ടീ തയ്യാറാക്കുന്നതിനുള്ള ചേരുവകള്‍. വാഴപ്പഴം ഒരു പാത്രത്തിലെടുത്ത് വെള്ളമൊഴിച്ച് തിളപ്പിക്കുക. ശേഷം ഈ വെള്ളം ഒരു പാത്രത്തിലേക്ക് ഊറ്റിയെടുത്ത് അരിപ്പ കൊണ്ട് അരിച്ച് എടുത്ത് ചൂടോടെ കുടിക്കുക. നല്ല ഫലം കിട്ടാന്‍ തിളപ്പിച്ച വാഴപ്പഴം തോലോടുകൂടി കഴിക്കാം. രാത്രി കിടക്കുന്നതിന് മുമ്പായി ഇത് കുടിക്കുക. അതുപോലെ പുഴുങ്ങിയ പഴം കഴിക്കുന്നതും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. വാഴപ്പഴത്തിന്റെ തോലില്‍ വലിയ അളവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇതാണ് ഉറക്കത്തിന് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍.
Discussion about this post