ഒരുപാട് ചികിത്സിച്ചിട്ടും മുഖത്തെ കറുത്ത പാടുകള്‍ മാറിയില്ലേ, പരിഭ്രമിക്കേണ്ട…മരുന്ന് നിങ്ങളുടെ വീട്ടില്‍ത്തന്നെയുണ്ട്… ഇങ്ങനെ ചെയ്തു നോക്കൂ…

കറുത്ത പാടുകള്‍ നമുക്ക് വീട്ടിലിരുന്ന് മാറ്റാം അതും രാസവസ്തുക്കള്‍ ഒന്നും ചേര്‍ക്കാതെ.

മുഖക്കുരുവിന്റെയൊക്കെ ഫലമായി ഉണ്ടാകുന്ന കറുത്തപാടുകള്‍ പെണ്‍കുട്ടികളുടെ ഒരു പേടി സ്വപ്‌നമാണ്. മിക്കവരും ഇത്തരം പാടുകള്‍ മാറ്റാനായി ബ്യൂട്ടിപാര്‍ലറുകള്‍ കേറി ഇറങ്ങിയിട്ടാകും. എന്നാല്‍ മിക്കപ്പോഴും ഫലം നിരാശയായിരിക്കും. അതേസമയം കെമിക്കലുകളുടെ ഉപയോഗം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.

ഇത്തരം കറുത്ത പാടുകള്‍ നമുക്ക് വീട്ടിലിരുന്ന് മാറ്റാം അതും രാസവസ്തുക്കള്‍ ഒന്നും ചേര്‍ക്കാതെ. അതിനായി ഇവ പരീക്ഷിക്കൂ…

– മഞ്ഞള്‍ പൊടിയില്‍ നാരങ്ങാ നീരു ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. ഇത് അരമണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം കഴുകി കളയുക.

– ഉരുളക്കിഴങ്ങ് കുഴമ്പു രൂപത്തിലാക്കി പുരട്ടുക. കണ്ണിനു ചുറ്റുമുള്ള കറുത്ത പാടു മായ്ക്കാനും ഇത് സഹായിക്കും.

– ഒരു തക്കാളിയുടെ നീരെടുത്ത് മുഖത്തു പൂരട്ടുക. ദിവസം പലതവണ ഇങ്ങനെ ചെയ്യുക. ഒരാഴ്ചയ്ക്കുള്ളില്‍ ചര്‍മ്മം സുന്ദരമാകും.

– മഞ്ഞളും ആര്യവേപ്പിന്റെ ഇലയും അരച്ച മിശ്രിതം ഒരു മണിക്കുര്‍ മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

-ഒരു കപ്പ് തൈരില്‍ ഒരു മുട്ട നന്നായി അടിച്ചു ചേര്‍ക്കുക. ഇത് ഒരു മണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക. തുടര്‍ച്ചയായി ഒരാഴ്ച ചെയ്താല്‍ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി തിളക്കം ലഭിയ്ക്കും.

-കാച്ചാത്ത പാലില്‍ രണ്ടു തരി ഉപ്പിട്ട ശേഷം ഈ പാലു കൊണ്ട് മുഖം കഴുകുക

Exit mobile version