കുട്ടികളിലെ ബുദ്ധിമാന്ദ്യം എങ്ങനെ തുടക്കത്തില്‍ കണ്ടെത്താം

ഓരോ പ്രായങ്ങള്‍ക്കനുസരിച്ചും ബുദ്ധിമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വ്യത്യസ്ഥമായിരിക്കും .ബുദ്ധിമാന്ദ്യം സംഭവിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്.

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ഈശ്വരന്‍ നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് ശരിയായ ബുദ്ധി .എന്നാല്‍ ചില കുട്ടികളില്‍ ബുദ്ധിമാന്ദ്യം കണ്ടുവരാറുണ്ട് .ബുദ്ധിമാന്ദ്യം ഒരു രോഗമല്ല .ബുദ്ധിപരമായ കഴിവുകള്‍ തീരെ പ്രകടമാവാതിരിക്കുകയോ വ്യക്തിയുടെ സമപ്രായക്കാരായ ആളുകള്‍ കൈവരിക്കുന്ന അത്ര അറിവ് നേടുവാന്‍ കഴിയാത്തവിധം ബുദ്ധി വികസിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ബുദ്ധിമാന്ദ്യം. ക്ലാസ് റൂമില്‍ പിന്നിലാകുന്നതുകൊണ്ട് മാത്രം ഒരാളെ ബുദ്ധിമാന്ദ്യമുള്ളവന്‍ എന്ന് പറയാനാവില്ല . മാനസികമായ നിരവധി കഴിവുകളെ സൂചിപ്പിക്കുന്ന ഒരു പൊതുപ്രയോഗമാണ് ബുദ്ധിശക്തി .കാണാതെ പഠിക്കാനും ഓര്‍മിച്ചെടുക്കാനും അല്‍പ്പം പിന്നിലാണെന്ന് കരുതി ബുദ്ധിയില്ലാത്തവന്‍ എന്ന് വിളിക്കരുത് .

നാല്തരം ബുദ്ധിമാന്ദ്യങ്ങളുണ്ട് .
1 നേരിയ ബുദ്ധിമാന്ദ്യം
2 സാമാന്യ ബുദ്ധിമാന്ദ്യം
3 രൂക്ഷമായ ബുദ്ധിമാന്ദ്യം
4 ഗുരുതരമായ ബുദ്ധിമാന്ദ്യം.

ബുദ്ധിമാന്ദ്യം തുടക്കത്തില്‍ എങ്ങനെ കണ്ടെത്താം?

ഒരു വയസ്സ് കഴിഞ്ഞിട്ടും കുട്ടി സംസാരിച്ചു തുടങ്ങുകയോ സംഭാഷണങ്ങളില്‍ പ്രതികരിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ബുദ്ധിമാന്ദ്യത്തിന്റെ ലക്ഷണമാണ് .ഒരു മാസം കഴിഞ്ഞിട്ടും കുഞ്ഞ് ചിരിക്കുന്നില്ലങ്കില്‍, നാല് മാസം കഴിഞ്ഞിട്ടും കുഞ്ഞിന്റെ കഴുത്ത് ഉറച്ചിട്ടില്ലങ്കില്‍ ,ആറുമാസം കഴിഞ്ഞിട്ടും ശബ്ദം കേട്ട കുട്ടി തലതിരിച്ച് നോക്കുന്നില്ലെങ്കില്‍ കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യം വരും .

ഓരോ പ്രായങ്ങള്‍ക്കനുസരിച്ചും ബുദ്ധിമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വ്യത്യസ്ഥമായിരിക്കും .ബുദ്ധിമാന്ദ്യം സംഭവിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്.

1 ജനിതക കാരണങ്ങള്‍
2 ഗര്‍ഭസമയത്തും ശേഷവും അമ്മക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ .
3 ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന പ്രമേഹം ,വിളര്‍ച്ച , അഞ്ചാം പനി ,രക്തസമ്മര്‍ദ്ധം തുടങ്ങിയ അസുഖങ്ങള്‍ .
4 മാസം തികയാതെയുള്ള പ്രസവം .
5 കുഞ്ഞിന്റെ തൂക്കക്കുറവ് .

ബുദ്ധിമാന്ദ്യം ചികിത്സിച്ച് മാറ്റാം .

തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതാണ് ഫലപ്രദം .തലച്ചോറിന്റെ ഏകോപനത്തിന് സഹായകമാവുന്ന നിരവധി തെറാപ്പികളും ബ്രയിന്‍ ജിമ്മും ഉണ്ട് .ഇതിലൂടെ ചികിത്സിക്കാം .കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകാഹാരം ഉറപ്പുവരുത്തണം.ഗുരുതരമായ ബുദ്ധിമാന്ദ്യമാണെങ്കില്‍ ചികിത്സിച്ച് മാറ്റാനാവില്ല .ഉള്ള ബുദ്ധി പരിശീലനങ്ങളിലൂടെ വളര്‍ത്തിയെടുക്കാന്‍ മാത്രമെ കഴിയൂ .തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കിയാല്‍ നേരിയ ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് ചെറിയ ജോലികള്‍ ചെയ്ത് സാധാരണ ജീവിതം നയിക്കാനാവും .

അമ്മയുടെ വൈകാരിക പ്രശ്നങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കാറുണ്ട്. അമ്മയുടെ മാനസികാരോഗ്യവും ശിശുവിനോടുള്ള സമീപനവും കുഞ്ഞിന്റെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. ശൈശവാവസ്ഥ, ഒരു വ്യക്തിയുടെ വൈകാരികവും മാനസികവുമായ വികസനത്തിന്റെ സുപ്രധാന കാലഘട്ടമാണ്. ആദ്യ മാസങ്ങളില്‍ അമ്മയില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹോഷ്മളമായ പരിപാലനം കുഞ്ഞിന്റെ വ്യക്തിത്വവികാസത്തില്‍ ശ്രദ്ധേയമായ പങ്കു വഹിക്കുന്നുണ്ട്.അച്ഛനമ്മമാരോടൊപ്പം കളിച്ചും ചിരിച്ചും വളരുന്ന കു ഞ്ഞുങ്ങള്‍ പ്രായാനുസൃതം മാനസിക വളര്‍ച്ച പ്രാപിക്കുന്നു.

( അധ്യാപകനും മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍.9946025819)

Exit mobile version