പഴത്തൊലി ചുമ്മാ എറിഞ്ഞു കളയല്ലേ, ഗുണങ്ങളേറെയുണ്ട്

പഴത്തെക്കാള്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് തൊലിയില്‍ ആണ്

പഴത്തിന്റെ ഗുണങ്ങള്‍ എല്ലാവര്‍ക്കും അറിയാമെങ്കിലും പഴത്തൊലിയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ തൊലി കളയുകയാണ് ചെയ്യാറ്. ആരോഗ്യ കാര്യത്തില്‍ പഴം പോലെ തന്നെ പ്രധാനമാണ് തൊലിയും. പഴത്തൊലി കഴിക്കുന്നത് കൊളസ്ട്രോള്‍ അളവ് കുറക്കാനും ഹൃദ്രോഗം, മസ്തിഷ്‌ക ആഘാതം തുടങ്ങിയവയെ പ്രതിരോധിക്കാനും സഹായിക്കും.

പഴത്തെക്കാള്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് തൊലിയില്‍ ആണ്. പഴത്തൊലികൊണ്ടു പല്ലിന്റെ ഉള്‍വശം ഉരസിയാല്‍ നിറം കൂടും. തൊലിയിലെ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ സാന്നിധ്യം ആണ് പല്ലിന്റെ നിറം കൂട്ടാന്‍ സഹായിക്കുന്നത്. തുടര്‍ച്ചയായി പഴത്തൊലി കൊണ്ടു തടവുന്നത് മുഖക്കുരു കുറയാന്‍ സഹായിക്കും. ചര്‍മ സംരക്ഷണത്തിനും പഴത്തൊലി ഫലപ്രദമാണ്. വരയും പാടും വീഴുന്നിടത്തു പഴത്തൊലിയുടെ ഉള്‍വശംകൊണ്ടു ഉരസുന്നത് നല്ലതാണ്.

പഴത്തൊലി നല്ല ഷൂ പോളിഷ് ആയും ഉപയോഗിക്കാം. തൊലിയുടെ ഉള്‍വശം ഉപയോഗിച്ചു തുടക്കുക. ശേഷം തുണി ഉപയോഗിച്ച് തുടക്കുക. അടുക്കളത്തോട്ടത്തില്‍ മികച്ച വളമായും പഴത്തൊലി ഉപയോഗിക്കാം. ആദ്യം കമ്പോസ്റ്റ് ആക്കിയ ശേഷം ഉപയോഗിച്ചാല്‍ ഗുണം കൂടും.

Exit mobile version