വൃക്കയില്‍ കല്ലുണ്ടാകുന്ന രോഗത്തില്‍ ഭൂരിഭാഗവും സ്വയംവരുത്തിവെക്കുന്നതാണ്. തെറ്റായ ഭക്ഷണക്രമം തന്നെയാണ് ഇതിനുള്ള പ്രധാനകാരണം. വൃക്കയില്‍ കല്ല് വന്നവര്‍ക്കുള്ള ഭക്ഷണക്രമം പ്രധാനമാണ്. എന്നാല്‍ വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്. ഭക്ഷണത്തില്‍ ക്രമീകരണം കൊണ്ടുവന്നാല്‍ ഈ വേദനയെ നിങ്ങള്‍ക്ക് മറികടക്കാനാകും. വൃക്കയില്‍ കല്ലുണ്ടെങ്കില്‍ ഭക്ഷണത്തില്‍ കരുതല്‍ വേണം.
നാടന്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്നം പരിഹരിക്കാവുന്നതാണ്. അത്തരത്തിലുളള ഒരു ഭക്ഷണമാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി വൃക്കയിലെ കല്ല് പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്.
വെള്ളം കുടിക്കണം
ദിവസവും എട്ട് മുതല്‍ പത്ത് വരെ ഗ്ലാസ് വെള്ളം വിവിധ രൂപത്തില്‍ ശരീരത്തിലെത്തുന്നത് മൂത്രത്തിന്റെ സാന്ദ്രത കുറക്കാനും അതുവഴി ധാതുക്കളില്‍ നിന്ന് കല്ല് രൂപപ്പെടുന്നത് ഒഴിവാക്കാനുമാകും.
ഉപ്പിനോട് അകലം പാലിക്കാം
ഉപ്പില്ലാതെ ഭക്ഷണം പലര്‍ക്കും അരോചകമാണ്. എന്നാല്‍ വൃക്കയില്‍ കല്ലുവന്നവര്‍ ഉപ്പിനോട് അകലം പാലിച്ചേ മതിയാകൂ. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് ചുരുക്കണം. മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറക്കാന്‍ ഇത് സഹായിക്കും. ഉപ്പിന്റെ അംശം കൂടുതലുള്ള സ്‌നാക്‌സ്, സൂപ്പുകള്‍, ഇറച്ചി എന്നിവയോട് വിട്ടുനില്‍ക്കുന്നതാണ് ഗുണകരം.
ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം
ഓക്‌സാലിക് ആസിഡിന്റെ സാന്നിധ്യമുള്ള ചീര, ഗോതമ്പ് തവിട്, പരിപ്പുകള്‍, ചായ എന്നിവ ഒഴിവാക്കുന്നത് വൃക്കയിലെ കല്ല് കുറക്കാന്‍ സഹായകമാണ്. വിറ്റാമിന്‍ സിയെ ശരീരം ഓക്‌സലേറ്റ് ചെയ്യുന്നത് വൃക്കയിലെ കല്ല് രൂപപ്പെടാന്‍ കാരണമാകാറുണ്ട്. വിറ്റാമിന്‍, ധാതുക്കള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറുമായോ ഭക്ഷണ വിദഗ്ദരുമായോ ആലോചിക്കുന്നത് നന്നായിരിക്കും.
പഞ്ചസാരയുടെ ഉപയോഗം വൃക്കയില്‍ കല്ല് രൂപപ്പെടാന്‍ കാരണമാകും. വൃക്കയില്‍ കല്ലുള്ളവര്‍ പഞ്ചസാരയും മധുരമുള്ള ഭക്ഷണപദാര്‍ഥങ്ങളും ഒഴിവാക്കുക.
ഇറച്ചി, മുട്ട പോലുള്ള ഭക്ഷണങ്ങള്‍ മൂത്രത്തില്‍ യൂറിക് ആസിഡിന്റെ അളവ് അനിയന്ത്രിതമാക്കും. മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍ ഉപയോഗിച്ചുള്ള ഭക്ഷണപദാര്‍ഥങ്ങളും കാല്‍സ്യം വഴിയുള്ള വൃക്കയിലെ കല്ലിനുള്ള സാധ്യത വര്‍ധിപ്പിക്കും.
Discussion about this post