ഔഷധ സസ്യപാനീയങ്ങളുടെ രാജ്ഞി എന്നാണ് ‘തുളസി ചായ’ പാശ്ചാത്യരുടെ ഇടയില്‍ അറിയപ്പെടുന്നത്. പേര് ചായ എന്നാണ് എങ്കിലും ഈ പാനീയം ശാസ്ത്രീയമായി ചായയുടെ ഗണത്തില്‍ പെടുന്നതല്ല.
എല്ലാവിധ ആരോഗ്യ ഗുണങ്ങളുമുള്ള ഒന്നാണ് തുളസി ചായ. ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയ തുളസിക്ക് കൊളസ്ട്രോള്‍, ബിപി, പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ അകറ്റാനുള്ള കഴിവുണ്ട്. അണുബാധമൂലം ഉണ്ടാകുന്ന എല്ലാരോഗങ്ങളെയും പൂര്‍ണ്ണമായി തന്നെ പ്രതിരോധിക്കാനുള്ള കഴിവ് തുളസി ചായ്ക്ക് ഉണ്ട്.
ജലദോഷത്തിനും കഫക്കെട്ടിനും പുറമെ ക്ഷയത്തെപ്പോലും തോല്പിക്കാനുള്ള സവിശേഷ കഴിവുള്ള തുളസി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ ശരീരത്തില്‍ അണുബാധമൂലം ഉണ്ടാകുന്ന എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഉത്കണ്ഠ, ഉറക്കക്കുറവ് , മാനസിക സമ്മര്‍ദ്ദം എന്നിവ പരിഹരിക്കാന്‍ വളരെ നല്ലതാണ് തുളസി ചായ. തുളസി ചായ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നു.
തുളസി ചായ ദഹനഗ്രന്ഥിയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും വേഗത്തില്‍ ദഹിക്കുന്നു. തുളസിയിലകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും, പാന്‍ക്രിയാസില്‍ നിന്ന് ഇന്‍സുലിന്‍ സ്രവണം പ്രോത്സാഹിപ്പിക്കുകയും, ചുറ്റുമുള്ള ടിഷ്യുക്കളുടെ ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
തുളസി ചായയും രക്തത്തിലെ ഗ്ലൂക്കോസുകളുടെ സങ്കോചവും, വിഷാംശവും ഉണ്ടാക്കുന്നതിനെ തടയുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തുളസി ചായ അത്യുത്തമമാണ്. തുളസി ചായയില്‍ അടങ്ങിയിരിക്കുന്ന തുളസിയും, ഇഞ്ചിയും നാരങ്ങനീരുമെല്ലാം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ എരിച്ചു കളയാന്‍ ശേഷിയുള്ളവയാണ്.
ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
തുളസിയില രണ്ടോ മൂന്നോ ഇലകള്‍
ഇഞ്ചി 1 കഷ്ണം
ഏലയ്ക്ക പൊടിച്ചത് 1 നുള്ള്
പഞ്ചസാര ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
ആദ്യം ഒരു പാത്രത്തില്‍ കുറച്ച് വെള്ളം തിളപ്പിക്കാന്‍ വയ്ക്കുക. വെള്ളം നല്ല പോലെ തിളച്ച് വരുമ്പോള്‍ തുളസിയില, ഇഞ്ചി, ഏലയ്ക്ക പൊടിച്ചത്, പഞ്ചസാര എന്നിവ ചേര്‍ക്കുക. തുളസി ചായ തയ്യാറായി.
( അല്പം നാരങ്ങ നീര്, തേനും ചേര്‍ക്കുന്നത് ചായക്ക് കൂടുതല്‍ രുചി കിട്ടാന്‍ സഹായിക്കും) പ്രമേഹം ഉള്ളവര്‍ മധുരം പൂര്‍ണ്ണമായി ഒഴിവാക്കി തുളസി ചായ ഉണ്ടാക്കുന്നതാവും നല്ലത്.
Discussion about this post