പച്ചക്കറികളുടെ കൂട്ടത്തില്‍ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വീട്ടില്‍ വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള കറികള്‍ ഉണ്ടാക്കാറുണ്ട് നമ്മള്‍. ചെറുതൊന്നുമല്ല വെണ്ടയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍. വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.
വെണ്ടയ്ക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ എയോടൊപ്പം തന്നെ ആന്റിഓക്സിഡന്റകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയ ഉള്ളതിനാല്‍ കാഴ്ചശക്തി കൂട്ടാനും ഉത്തമമാണ് വെണ്ടയ്ക്ക.
വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകള്‍ സഹായിക്കും. വെണ്ടയ്ക്കയിലുളള നാരുകള്‍ ചെറുകുടലിലെ പഞ്ചസാരയുടെ ആഗിരണം വൈകിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിതമാക്കുന്നു.
ജലദോഷം, ചുമ എന്നിവ അകറ്റാന്‍ ദിവസവും വെണ്ടയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. ഗര്‍ഭിണികള്‍ വെണ്ടയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. ഭ്രൂണാവസ്ഥയില്‍ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് ആവശ്യമാണ്. വെണ്ടയ്ക്കയില്‍ ഫോളേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.