കാണാന്‍ നല്ല ഭംഗിയുള്ള ധാന്യവര്‍ഗമാണ് ചോളം. ഭംഗി മാത്രമല്ല ഗുണങ്ങളാല്‍ സമ്പന്നവുമാണ് ചോളവും. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് കൂടാതെ ഇതില്‍ കൊഴുപ്പ് തീരെ കുറവാണ്. ഇത് മലബന്ധത്തെ തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും. ഇതില്‍ കാര്‍ബ്യുറേറ്ററുകളും കലോറിയും ധാരാളം അടങ്ങിയിട്ടുണ്ട്. തടി കൂടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഒരു ആഹാരവുമാണ് ചോളം.
ചോളത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ മഞ്ഞ വിത്തുകളില്‍ ധാരാളം അരിറ്റനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു. കൊളസ്ട്രോളിന്റെ അളവ് താഴ്ത്തുവാനും ചോളം സഹായിക്കുന്നു. അതുപോലെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഹൃദയ സംബന്ധമായ രോഗങ്ങളെ നേരിടാനും ചോളം സഹായിക്കുന്നു.
ധാരാളം സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ അസംസ്‌കൃത വസ്തുവായും ചോളം ഉപയോഗിക്കാറുണ്ട്. ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥകളെയും പ്രശനങ്ങളെയും ഇല്ലാതാക്കാന്‍ ഇത് ചര്‍മ്മത്തില്‍ പുരട്ടിയാല്‍ മതിയെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
Discussion about this post