ധാരാണം ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കാരറ്റ്. വൈറ്റമിന്‍ എ കാരറ്റില്‍ ധാരാളമുണ്ട്. കരോട്ടിനാണ് കാരറ്റിലേറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. കരോട്ടിന്‍ ശരീരത്തില്‍ ജീവകം എ ആയി മാറ്റപ്പെടുന്നു. കൂടാതെ, ജീവകം ബി, ജീവകം സി. എന്നിവയും കാരറ്റില്‍ അടങ്ങിയിരിക്കുന്നു.
കാരറ്റ് കഴിക്കുന്നതിലൂടെ കാഴ്ചശക്തി വര്‍ധിക്കും. കാരറ്റ് ജ്യൂസ് പതിവാക്കുന്നതും കാഴ്ച ശക്തി വര്‍ധിക്കാന് ഏറെ നല്ലതാണ്. അതുപോലെ തന്നെ, ക്യാന്‍സര്‍ പ്രതിരോധ ശേഷിയുള്ള ആന്റി ഓക്‌സിഡന്റ് ഘടകങ്ങളാല്‍ കാരറ്റ് സമ്പന്നമാണ്.
കാരറ്റ് ജ്യൂസ് രക്താര്‍ബുദ കോശങ്ങളെ ചുരുക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളില്‍ പറയുന്നു. കാരറ്റ് കഴിക്കുന്നത് ആമാശയ ക്യാന്‍സറിനുള്ള സാധ്യത 26 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് ഇത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്റിഓക്‌സിഡന്റുകള്‍ക്ക് കാരറ്റിന് സാധിക്കും.
Discussion about this post