സര്‍വ്വസാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക.
വയറിന്റെ മുകള്‍ഭാഗത്തു നിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക.
സാധാരണ നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ വീട്ടില്‍ തന്നെ പ്രതിവിധി തേടുകയാണ് മിക്കവരും ചെയ്യുന്നത്. നെഞ്ചെരിച്ചിലിനെ നിസാരമായി കാണരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അടിക്കടിയുണ്ടാകുന്ന നെഞ്ചെരിച്ചില്‍ ചിലപ്പോള്‍ ആമാശയക്യാന്‍സറിന് സാധ്യതയുണ്ടാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നു.
സാധാരണക്യാന്സര് ലക്ഷണങ്ങളെ അപേക്ഷിച്ചു വളരെ സാവധാനത്തില്‍ മാത്രം കണ്ടുപിടിക്കപെടുന്ന ഒന്നാണ് ആമാശയക്യാന്‍സര്‍. ഇടയ്ക്കിടെ വയറു വേദന ഉണ്ടാവുക, വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നുക, മലത്തില്‍ രക്തം കാണപ്പെടുക, തുടര്‍ച്ചയായ നെഞ്ചെരിച്ചില്‍, ദഹനക്കേട്, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ചിലപ്പോള്‍ ആമാശയക്യന്സറിനുള്ള ലക്ഷണമാകാം.
Discussion about this post