ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ കുറച്ചൊന്നുമല്ല. ആരോഗ്യ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏലയ്ക്ക അല്‍പം മുന്നില്‍ തന്നെയാണ്. എല്ലാത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക.
* രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏലയ്ക്ക നല്ലതാണ്.
* ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്.
* വിഷാദ രോഗത്തെ തടയനുള്ള കഴിവ് ഏലയ്ക്കക്കുണ്ട്.
* ആസ്ത്മ, ബ്രോങ്കൈറ്റീസ് എന്നിങ്ങനെയുള്ള ശ്വാസകോശ രോഗങ്ങളെ തടയാന്‍ ദിവസവും ഏലയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും.
* ഏലയ്ക്കയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
* ഏലയ്ക്ക പ്രമേഹ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
* ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാനും രക്ത ചംക്രമണം വര്‍ധിപ്പിക്കാനും ഏലയ്ക്ക സഹായിക്കും.
* ഏലയ്ക്കാ വെള്ളം കുടിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്.
* ദിവസവും ഓരോ ഗ്ലാസ് ഏലയ്ക്കാ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ജലദോഷം, തൊണ്ടവേദന എന്നിവയെ അകറ്റുകയും ചെയ്യുന്നു. അല്‍പ്പം ഏലയ്ക്ക പൊടിച്ച് ചായയില്‍ ചേര്‍ത്തു കഴിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്തും.
* കിഡ്നി പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഏലയ്ക്ക ഉപയോഗിക്കുന്നതിലൂടെ കഴിയും.
* മൂത്രതടസ്സം ഇല്ലാതാക്കാനും ഒന്നോ രണ്ടോ ഏലയ്ക്ക സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.
* ദഹനസംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാന്‍ ഏലയ്ക്ക സഹായിക്കും. ഭക്ഷണത്തിനു ശേഷം ഏലയ്ക്ക വായിലിട്ടു ചവയ്ക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കും.