ഒരു കുഞ്ഞു തലവേദനയോ പനിയോ വന്നാല്‍ ഒന്നും അലോചിക്കാതെ, ഡോക്ടറെപ്പോലും കാണാതെ പാരസെറ്റമോള്‍ കഴിക്കുന്നവരാണ് നമ്മള്‍. പാരസെറ്റമോള്‍ നിരുപദ്രവകരമാണെന്നാണ് നമ്മുടെ തോന്നല്‍. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശാനുസരണമല്ലാതെ ഇവ കഴിക്കുന്നത് കൊണ്ടു ചില്ലറ ആരോഗ്യപ്രശ്‌നങ്ങള്‍ അല്ല ഉണ്ടാകുന്നത്.
പാരസെറ്റമോളിന്റെ അമിത ഉപയോഗം കരള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ പാരസെറ്റമോള്‍ അളവിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കാരണം സംഭവിക്കുന്നു. കൂടാതെ ചിലര്‍ക്ക് ഇത് കഴിക്കുന്നതുമൂലം വിശപ്പില്ലായ്മ, അമിതവിയര്‍പ്പ്, മലത്തില്‍ രക്തം, മലബന്ധം തുടങ്ങിയ പലതരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.
പാരസെറ്റമോള്‍ കഴിക്കുന്നത് ചിലരില്‍ വയര്‍ വീര്‍ക്കുക, ദഹനപ്രശ്നങ്ങള്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ ഉപയോഗം അലര്‍ജി പോലുളള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അളവില്‍ കൂടുതല്‍ കഴിയ്ക്കുന്നത് തലചുറ്റല്‍, ഉറക്കം തൂങ്ങല്‍ പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാന്‍ കാരണമാകുന്നു.