കൗമാരത്തിലും യൗവനത്തിലും കൂടുതല്‍ കണ്ടു വരുന്ന രോഗമാണ് അപ്പെന്‍ഡിക്‌സ്. എന്നാല്‍ ചിലപ്പോള്‍ രോഗം മൂര്‍ച്ചിച്ചാല്‍ പ്രതിരോധിക്കാനാകില്ല. പക്ഷേ ഫലപ്രദമായ ചികിത്സാരീതികള്‍ ഇന്നുണ്ട്. വയറുവേദന കലശലാകുമ്പോള്‍ മിക്കവരും ആദ്യമൊന്നു സംശയിക്കും, അപ്പെന്റിസൈറ്റിസാണോ എന്ന്. എന്നാല്‍ സാധാരണയുള്ളതാണ് എന്ന മട്ടില്‍ വയറുവേദനയെ പാടേ അവഗണിക്കുന്നവരുമുണ്ട്. അപ്പെന്റിസൈറ്റിസ് എന്ന രോഗത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തതാണ് കാരണം. കൗമാരത്തിലും യൗവനത്തിലും കൂടുതലായി കണ്ടു വരുന്ന രോഗമാണിത്.
അപ്പെന്‍ഡിക്സ് രോഗത്തെ സംശയിക്കാതെ തിരിച്ചറിയാം….
* വെര്‍മിഫോം അപ്പെന്‍ഡിക്സ് എന്നാല്‍ എന്താണ്?
വന്‍കുടലും ചെറുകുടലും കൂടിച്ചേരുന്ന ഭാഗമുണ്ട്. ഇവിടെ വന്‍കുടലിന്റെ തുടക്ക ഭാഗത്തിന് സീക്കം എന്നാണ് പേര്. സീക്കത്തില്‍ നിന്ന് വലിയ ഒരു പുഴുവിന്റെ ആകൃതിയില്‍ പൊന്തി നില്‍ക്കുന്ന അവയവമാണ് വെര്‍മിഫോം അപ്പെന്‍ഡിക്സ്. അപ്പെന്‍ഡിക്സ് എന്ന വാക്കിന്റെ അര്‍ത്ഥം. അപ്പെന്‍ഡിക്സിന് പ്രത്യേകധര്‍മമുണ്ടോ? അപ്പെന്‍ഡിക്സിന് ഇന്നു വരെ പ്രത്യേകധര്‍മം കണ്ടെത്തിയിട്ടില്ല. ധര്‍മങ്ങളില്ലാത്ത അവയവം എന്ന നിലയില്‍ വിസ്റ്റീജിയല്‍ ഓര്‍ഗന്‍ എന്നാണിതു വിളിക്കപ്പെടുന്നത്. ലിംഫോയ്ഡ്കലകള്‍ ധര്‍മങ്ങളൊന്നുമില്ലാത്ത ഒരവസ്ഥയില്‍ എത്തിയതാകാമെന്നാണ് ഇതിന്റെ രൂപപ്പെടലിനെക്കുറിച്ചുള്ള അനുമാനം.
* അപ്പെന്‍ഡിക്സ് രോഗമാകുന്നത് എങ്ങനെ?
അപ്പെന്‍ഡിക്സിനുണ്ടാകുന്ന വീക്കമാണ് അപ്പെന്റിസൈറ്റിസ് എന്ന രോഗം. ബാക്ടീരിയല്‍ അണുബാധയും ഇതിന് കാരണമാകാം. ഈ സമയത്ത് അപ്പെന്‍ഡിക്സ് വീര്‍ക്കുകയും അതിന് നിറം മാറ്റമുണ്ടാകുകയും ചെയ്യും. അപ്പെന്റിസൈറ്റിസ് കൂടുതല്‍ ഏത് പ്രായക്കാരിലാണ്? 5 വയസിനു താഴെയും 50 വയസിനു മുകളിലും ഈ രോഗം വിരളമാണെന്നു കേട്ടിട്ടുണ്ട്. കാരണങ്ങളെന്തെങ്കിലുമുണ്ടോ? കൗമാരത്തില്‍ തുടങ്ങി ഏകദേശം 20 മുതല്‍ 30 വയസു വരെ പ്രായമുള്ളവരെയാണ് കൂടുതലായും അപ്പെന്റിസൈറ്റിസ് ബാധിക്കുന്നത്. അഞ്ചുവയസിനു താഴെയും അന്‍പത് വയസിനു മുകളിലും അപ്പെന്റിസൈറ്റിസ് വളരെ കുറവായാണ് കണ്ടു വരുന്നത്. അതിന്റെ കാരണം ഇതു വരെ കൃത്യമായി കണ്ടെത്തിയിട്ടില്ല.
* അപ്പെന്റിസൈറ്റിസ് ആണെന്നു തിരിച്ചറിയാനുള്ള പരിശോധനകള്‍ ഏതെല്ലാമാണ്?
അപ്പെന്റിസൈറ്റിസ് മൂര്‍ധന്യാവസ്ഥയിലെത്തിയാല്‍ ശരീരോഷ്മാവ് നന്നായി വര്‍ധിക്കും. വെളുത്ത രക്താണുക്കളുടെ എണ്ണവും കൂടും. രക്തപരിശോധനയിലൂടെ പസ്‌കോശങ്ങള്‍ അഥവാ ന്യൂട്രോഫില്ലുകളുടെ അളവ് കൂടുതലാണോ എന്നറിയാം. വെളുത്തരക്താണുക്കളുടെ എണ്ണം കൂടുതലായാലും അറിയാനാകും. മൂത്രപരിശോധന നടത്തണം. മൂത്രത്തില്‍ അണുബാധ അഥവാ യൂറിനറി ഇന്‍ഫക്ഷന്‍ ഉണ്ടോ എന്നറിയാനാണിത്. മൂത്രത്തില്‍ അണുബാധ വന്നാലും അടിവയറില്‍ ശക്തമായ വേദന വരും. സ്ത്രീകള്‍ക്ക് അണ്ഡാശയം, ഫലോപ്യന്‍ ട്യൂബ് വീക്കവും ഇതേ പോലെ വേദനയുണ്ടാക്കും. എക്റ്റോപിക് ഗര്‍ഭവും അപ്പെന്റിസൈറ്റിസാണോയെന്ന് സംശയമുണര്‍ത്താം. അപ്പെന്‍ഡിക്സിന്റെ കുറച്ചു താഴെയായാണ് അണ്ഡാശയങ്ങളുടെ സ്ഥാനം. അള്‍ട്രാസൗണ്ട്, സി റ്റി സ്‌കാന്‍ പരിശോധനകളും ഫലപ്രദമാണ്. സി റ്റി സ്‌കാന്‍ പ്രയോജനകരമാണ്. അപ്പെന്‍ഡിക്സില്‍ അണുബാധ തുടങ്ങുന്ന സമയത്തു തന്നെ ഇത് ചെയ്യുകയാണെങ്കില്‍ രോഗം വളരെ പെട്ടെന്ന് നിര്‍ണയിക്കാനാകും.
* മലബന്ധം അപ്പെന്റിസൈറ്റിസിന് കാരണമാകുന്നുണ്ടോ?
പൊതുവേ ആളുകള്‍ക്കുള്ള സംശയമാണിത്. എന്നാല്‍ മലബന്ധവും അപ്പെന്റിസൈറ്റിസുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. രോഗബാധിതമായ സമയത്ത് മലം അയഞ്ഞുപോവുക, മുറുകിപ്പോവുക എന്നിങ്ങനെ മലവിസര്‍ജ്ജനത്തില്‍ ചില വ്യതിയാനങ്ങളുണ്ടാകാം.
* ഒരുതവണ അപ്പെന്റിസൈറ്റിസ് മരുന്നുകഴിച്ച് മാറി. വീണ്ടും വരാന്‍ സാധ്യതയുണ്ടോ?
ഒരു തവണ മരുന്ന് കഴിച്ച് അപ്പെന്റിസൈറ്റിസ് മാറിയാലും അത് വീണ്ടും വരാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കാം.
* അച്ഛനോ അമ്മയ്ക്കോ അപ്പെന്റിസൈറ്റിസ് ഉണ്ടായിട്ടുണ്ടെങ്കില്‍ മക്കള്‍ക്കും വരുമോ? അപ്പെന്റിസൈറ്റിസില്‍ പാരമ്പര്യം ഒരു ഘടകമാണോ?
അപ്പെന്റിസൈറ്റിസില്‍ പാരമ്പര്യം ഒരു പ്രധാന ഘടകമല്ല. ഇത് ജനിതകപരമായി കൈമാറ്റം ചെയ്യപ്പെടുന്നുമില്ല. എങ്കിലും ചില കുടുംബങ്ങളില്‍ ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ക്ക് ഈ രോഗം ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. അതിന്റെ കാരണം വ്യക്തമല്ല.
* വയറുവേദന തുടങ്ങുമ്പോള്‍ വീട്ടില്‍ വച്ച് ചെയ്യേണ്ടതെന്തെല്ലാം?
കട്ടിയുള്ള ആഹാരം നല്‍കുന്നത് ഉടന്‍ നിര്‍ത്തുക. രോഗനിര്‍ണയത്തിനുശേഷം ശസ്ത്രക്രിയ വേണ്ടി വന്നാല്‍ നിറഞ്ഞ വയര്‍ അനസ്തീഷ്യ നല്‍കുന്നതിന് തടസമാകും. അതായത് ശസ്ത്രക്രിയ കുറേമണിക്കൂറുകള്‍ താമസിപ്പിക്കേണ്ടി വരും. എത്രയും വേഗം രോഗനിര്‍ണയം നടത്തുക എന്നതാണ് പ്രധാനം.അങ്ങനെ ചെയ്താല്‍ പല അപകടഘട്ടങ്ങളും ഒഴിവാക്കാനാകും. നാം ഉദ്ദേശിക്കുന്ന ലക്ഷണങ്ങള്‍ എപ്പോഴും പ്രകടമാകണമെന്നില്ല.
Discussion about this post