പുതിയകാലത്ത് പ്രകൃതി ഭംഗി ആസ്വദിക്കല്‍, ഒഴിവുസമയങ്ങളില്ലാത്ത ഈ തിരക്കുപിടിച്ച ജീവിതത്തില്‍ സാധിക്കാത്തവര്‍ക്ക് വീടിനുള്ളിലാകെ തോട്ടം നിര്‍മ്മിക്കുക തന്നെയാണ് മാര്‍ഗം.
കണ്ണിന് ഏറ്റവും റിലാക്സേഷന് നല്കുന്ന നിറം പച്ചയാണെന്ന് ശാസ്ത്രം പറയുന്നു. അതുകൊണ്ടു തന്നെ കണ്ണിനും മനസ്സിനും ഏറ്റവും നല്ല ചികിത്സയാണ് ചെടികള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ചെടികളുടെ തണുപ്പ്, ഭംഗി എന്നിവ സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് ക്ഷീണിച്ച മനസ്സിന് ഉന്മേഷമേകും.
ഒരുക്കാം ചെറു തോട്ടങ്ങള്‍
നേരയുള്ള ഷെല്ഫുകളില് ചെടികള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ വീടിന് ഭംഗി കൂടുക മാത്രമല്ല, അതിലേക്ക് നോക്കിയിരിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറക്കുകയും ചെയ്യും. പല വലിപ്പത്തിലുള്ള ചെടികള്‍ നിരത്തി വച്ചാല്‍ ഭംഗി വര്‍ധിപ്പിക്കാം.
ചെടികള്‍ പോസിറ്റിവ് എനര്‍ജി നല്‍കുമെന്ന് പഠനങ്ങള്‍ പറയുന്നു. വായിക്കാനുപയോഗിക്കുന്ന ഇടങ്ങളില്‍ ചെടികള്‍ വെക്കുന്നത് സ്വസ്ഥമായ ഒരു റീഡിങ്ങ് റുമിനൊപ്പം ഒരു സ്റ്റൈലന്‍ യൂട്ടിലിറ്റി ഏരിയ കൂടി നിര്‍മ്മിക്കാം.
അതിഥികളെ സ്വാഗതം ചെയ്യാന്‍ പൂക്കളും ചെടികളും അല്ലാതെ മറ്റെന്താണ് അനുയോജ്യം. വീടിന്റെ ഉമ്മറത്ത് ഇത്തരത്തില്‍ ചെടികള്‍ കാണുന്നത് അതിഥികള്‍ക്കും സന്തോഷമാകും.
ഏതെങ്കിലും സ്റ്റാന്‍ഡിന് നടുവില്‍ ചെടികള്‍ വെക്കുന്നതാണ് മറ്റൊരു രീതി.
Discussion about this post