മാമ്പഴം ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ മാവിലയ്ക്ക് അതിലേറെ ഗുണങ്ങളുണ്ട്. പൂജാ വേളകളില്‍ നിറകുംഭം അലങ്കരിക്കുന്നത് മുതല്‍ വിശിഷ്ടാവസരങ്ങളിലുള്ള തോരണങ്ങള്‍ക്ക് വരെ അവിഭാജ്യ ഘടകമായിരുന്നു മാവില.
കൂടാതെ നമ്മുടെ പൂര്‍വ്വികരുടെ മുഴുവന്‍ ദന്ത സംരക്ഷണവും ഏറ്റെടുത്തിരുന്നത് മാവിലയും ഉമിക്കരിയും ആയിരുന്നു. ധാരാളമായി ആന്റി ഓക്‌സൈഡുകള്‍ മാവിലയില്‍ അടങ്ങിയിരിക്കുന്നു. മാവിലയുടെ ആന്റി ബാക്റ്റീരിയല്‍ കപ്പാസിറ്റി ശരീരത്തില്‍ അണുബാധ ഉണ്ടാകാതെ സംരക്ഷിക്കാന്‍ സഹായിക്കും. അതുമൂലം ദഹന പ്രശ്‌നങ്ങള്‍ മുതല്‍ ട്യൂമറുകള്‍ വരെ തടയാന്‍ മാവിലക്കു കഴിയും
പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് ഈ ഔഷധം. രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാനും, വെരിക്കോസ് വെയിനും മാവില ഫലപ്രദമാണ്. ക്ഷീണവും പരവശവും ഇല്ലാതാക്കാന്‍ മാവില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ മതി.
പിത്താശയത്തിലേയും മൂത്രാശയത്തിലെയും കല്ല് ഇല്ലാതാക്കാം. മാവിലയുടെ തളിരില തണലില്‍ വച്ച് പൊടിച്ച് ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വച്ച് പിറ്റേന്ന് അരിച്ചെടുത്ത് കുടിച്ചാല്‍ മതി. മൂത്രാശയക്കല്ലും പിത്തായശയക്കല്ലും ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും.
വൈറല്‍ അണുബാധ മൂലമുണ്ടാകുന്ന എല്ലാ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് മാവില . ചര്‍മ്മത്തില്‍ അണുബാധമൂലമുണ്ടാകുന്ന തടിപ്പും വ്രണങ്ങളും മാവിലയുടെ നീര് പുരട്ടിയാല്‍ എളുപ്പം ഇല്ലാതാകും. തൊണ്ടയിലെ അണുബാധക്കും ഏമ്പക്കം ഇല്ലാതാക്കാനും പ്രമേഹം നിയന്ത്രിക്കാനും മാവിലേക്ക് കഴിയും. മാവിന്റെ തളിരില ഒരു രാത്രി വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് പിഴിഞ്ഞെടുത്ത് സേവിച്ചാല്‍ ഷുഗര്‍ നിയന്ത്രണ വിധേയമാകും
ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇതുമൂലം കഴിയും. മാവില തണലില്‍ ഉണക്കിപ്പൊടിച്ച പൊടി ദിവസവും മൂന്നു നേരം വെള്ളത്തിലോ ഇളനീരിലോ ചേര്‍ത്ത് കുടിച്ചാല്‍ എത്ര കടുത്ത അതിസാരവും ഇല്ലാതാകും.
Discussion about this post