ഇടതൂര്‍ന്ന കരുത്തുറ്റ മുടി ലഭിക്കാന്‍ വേണ്ടി വിപണിയില്‍ കിട്ടുന്ന എന്തും ഉപയോഗിക്കുന്നവരാണ് നമ്മള്. എന്നാല്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് മുടിക്ക് നല്ലതല്ല. എന്നാല്‍ വീട്ടില്‍ തന്നെ ലഭ്യമായ ചില പോഷകസമൃദ്ധമായ വസ്തുക്കള്‍കൊണ്ട് ഇടതൂര്‍ന്ന മുടി വളരാനുള്ള കൂട്ടുകള്‍ നമുക്ക് ഉണ്ടാക്കാം.
അത്തരത്തില്‍ ചില കൂട്ടുകള്‍ ഇതാ…
വെളിച്ചെണ്ണ-സവാള കൂട്ട്
ആദ്യം ഒരു കപ്പ് വെളിച്ചെണ്ണ തിളപ്പിക്കുക. തിളച്ചശേഷം അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും നെല്ലിക്കയും ചേര്‍ക്കുക. ചൂടാറുമ്പോള്‍ ഈ എണ്ണ കുപ്പിയിലേക്ക് മാറ്റുക. ദിവസവും തലയില്‍തേച്ച് 15 മിനിറ്റുകള്‍ക്കുശേഷം കഴുകി കളയാം. ഏഴ് ദിവസം കൊണ്ടറിയാം ഈ കൂട്ടിന്റെ മാജിക്ക്.
വെളിച്ചെണ്ണ-കറിവേപ്പില മിക്സ്
ഒരു കപ്പ് വെളിച്ചണ്ണ തിളപ്പിക്കുക. തിളച്ചശേഷം ഇതിലേക്ക് ഉള്ളിനീര് ചേര്‍ക്കുക. ഉലുവ പൊടിച്ചതും കറിവേപ്പില ചതച്ചതും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. തണുത്തു കഴിയുമ്പോള്‍ ആവശ്യാനുസരണം ഈ എണ്ണ തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം കുളിക്കുക.
മുട്ട-തൈര് കൂട്ട്
ഒരു കപ്പ് തൈരില്‍ ഒരു മുട്ട ചേര്‍ക്കുക. ഇതു ചേര്‍ത്തു നന്നായി ഇളക്കുക. ഇതിലേക്കു രണ്ട് സ്പൂണ്‍ തേന്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. ഈ മിശ്രിതം മുടിയില്‍ പുരട്ടി അരമണിക്കൂറിനുശേഷം കഴുകി കഴുകികളയാം. <
Discussion about this post