പ്രായഭേദമന്യേ ഇന്ന് എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് കൊളസ്ട്രോള്‍. ശരീരത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണിത്. ശരീരത്തിന്റെ എല്ലാ കോശങ്ങളിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ലിപിഡുകളാണ് കൊളസ്ട്രോള്‍. ശരിയായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും വ്യായാമവുമാണ് കൊളസ്ട്രോള്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ ഏറെ സഹായിക്കുന്നത്.
നല്ല രീതിയിലുള്ള ഭക്ഷണശീലത്തിലൂടെ കൊളസ്ട്രോളിനെ ഒരു പരിധി വരെയൊക്കെ നിയന്ത്രിക്കാം. ദിവസവും ഒരു ഏത്തപ്പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്ട്രോളിനെ അകറ്റി നിര്‍ത്താം. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിന് സഹായകമാവുകയും ചെയ്യും.
ഏത്തപ്പഴത്തില്‍ സോഡിയം, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ബിപി നിയന്ത്രിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഹൃദയാഘാതം, സ്ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കാന്‍ ഏത്തപ്പഴം കഴിക്കുന്നതിലൂടെ സാധിക്കും.
Discussion about this post